ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഓഫറുകളുമാ​യി ജോ​യ്​ ആ​ലു​ക്കാ​സ്​

ദു​ബൈ: യു.​എ.​ഇ​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ-​ഡ​യ​മ​ണ്ട്​ ജ്വ​ല്ല​റി വി​ൽ​പ​ന പ്ര​ഖ്യാ​പി​ച്ച് പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ ജോ​യ്​ ആ​ലു​ക്കാ​സ്. ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ നാ​ലു​വ​രെ​യാ​ണ്​ 50 ശ​ത​മാ​നം വ​രെ ഓ​ഫ​റോ​ടെ സെ​യി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​ണി​ക്കൂ​ലി​യി​ൽ എ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം വി​ല​ക്കി​ഴി​വ്​ ന​ൽ​കു​മെ​ന്നും ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. ദേ​ശീ​യ ദി​നാ​ഘോ​ഷം ജോ​യ്​ ആ​ലു​ക്കാ​സി​നൊ​പ്പം ആ​ഘോ​ഷി​ക്കാ​നു​ള്ള യു.​എ.​ഇ താ​മ​സ​ക്കാ​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ.​ഇ​യി​ലെ ഷോ​റൂ​മു​ക​ളി​ൽ ല​ഭ്യ​മാ​യ എ​ല്ലാ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്കും തെ​ര​ഞ്ഞെ​ടു​ത്ത ഡ​യ​മ​ണ്ട്​ ആ​ഭ​ര​ണ​ങ്ങ​ൾ​ക്കു​മാ​ണ്​ ഓ​ഫ​ർ ബാ​ധ​ക​മാ​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Joy Alukkas announced the biggest offers of the year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.