ദുെബെ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിെൻറ അബൂദബി ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ ഷോറൂം വിപുലീകരിച്ചു.
സ്വർണ, ഡയമണ്ട് ആഭരണങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്ന രീതിയിലാണ് നവീകരണം പൂർത്തിയായിരിക്കുന്നത്.
മികച്ച ഷോപ്പിങ് അനുഭവം എന്നതിലുപരി പുതിയ ഷോറൂം, ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട ആഭരണങ്ങൾ സുരക്ഷിതവും മനോഹരവുമായ സാഹചര്യത്തിൽ നിന്ന് വാങ്ങാനുള്ള അവസരമൊരുക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
ഷോറൂമിലെ ഏറ്റവും പുതിയ ആഭരണശേഖരം ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണ്.
'അപൂർവ', 'വേദ' സ്വർണാഭരണ ശേഖരങ്ങളും 'എലഗൻസ', പ്രൈഡ് ഡയമണ്ട്' ജ്വല്ലറി കലക്ഷനുകളും ഉൾപ്പെടുന്ന ഞങ്ങളുടെ ശേഖരങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ഡിസൈനുകൾ ലഭിക്കും. അതിമനോഹരമായ ഡിസൈനുകളുടെയും പാറ്റേണുകളുടെയും കാര്യത്തിൽ ജോയ് ആലുക്കാസ് എപ്പോഴും മുമ്പന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.