കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരനെ തെരഞ്ഞെടുത്തതിൽ ആഹ്ലാദം പങ്കിട്ട്​ ദുബൈ ഇൻകാസി​െൻറ നേതൃത്വത്തിൽ മധുരം വിതരണം ചെയ്യുന്നു

കെ. സുധാകര​െൻറ നിയമനം: പ്രവാസലോകത്തും ആഹ്ലാദം

ദുബൈ: കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരനെ തെരഞ്ഞെടുത്തതിൽ പ്രവാസലോകത്തും ആഹ്ലാദം.കേക്ക്​ മുറിച്ചും മധുരം പങ്കുവെച്ചുമായിരുന്നു യു.ഡി.എഫ്​ പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചത്​. പാർട്ടി പ്രവർത്തകർക്ക്​ പുറമെ കണ്ണൂർ സ്വദേശികളും സുധാകര​െൻറ നിയമനത്തിൽ ആഹ്ലാദം പങ്കുവെച്ചു.

മുല്ലപ്പള്ളിക്ക്​ പകരം സുധാകരനെ കെ.പി.സി.സിയുടെ തലപ്പത്ത്​ നിയമിക്കണമെന്ന്​ ഇൻകാസിലെ ഒരു വിഭാഗം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ്​ പരാജയം കൂടി വന്നതോടെ ഈ ആവശ്യം ശക്​തമായി. അതിനാൽ, സുധാകര​െൻറ നിയമന വിവരം അറിഞ്ഞ നിമിഷം മുതൽ ആഹ്ലാദ പരിപാടികളും തുടങ്ങി. ​

കെ.സുധാകരന്​ ആശംസയർപ്പിക്കുന്നതായി ഇൻകാസ്​ യു.എ.ഇ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ്​ ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ പറഞ്ഞു. സുധാകര​െൻറ നേതൃത്വം കോൺഗ്രസിന് പുതുജീവൻ നൽകും. കോൺഗ്രസിനെ തികഞ്ഞ അച്ചടക്കമുള്ള സംഘടനയാക്കാനും കേഡർ, സെമി കേഡർ സംവിധാന ശൈലി ആവിഷ്കരിച്ച്​ ശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുക്കാനും അദ്ദേഹത്തിന്​ കഴിയുമെന്നാണ് പ്രതീക്ഷ. പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് അടിത്തട്ടിലുള്ള പ്രവർത്തനം ഊർജിതമാക്കി 2024ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനുമുമ്പ് സംഘടനയെ സജ്ജമാക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക്​ ഇത് മാതൃകയാകുമെന്നും അവർ അറിയിച്ചു.

കോൺഗ്രസ്​ നിലനിൽക്കേണ്ടത് മതേതര ഇന്ത്യയുടെ നിലനിൽപിന് ആവശ്യമാണെന്നും മതേതര മൂല്യങ്ങൾ നിലനിർത്തി മുന്നോട്ടുപോകാനും പ്രവർത്തകർക്കും യുവാക്കൾക്കും പ്രചോദനമാകാൻ കെ.സുധാകര​െൻറ നേതൃത്വത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇൻകാസ്​ നേതാവും ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയുമായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു.

'ഇൻകാസ്​ ദുബൈ സംഘടിപ്പിച്ച പരിപാടിക്ക്​ നാദിർ കാപ്പാട്, എൻ.പി. രാമചന്ദ്രൻ, ജേക്കബ് പത്താനപുരം, നൂറിൽ ഹമീദ്, സി.എ. ബീജു, അഷറഫ് പലേരി, പവി ബാലൻ, റഫീക്ക് മട്ടന്നൂർ, ബഷീർ നരാണിപ്പുഴ, ടൈറ്റസ് പുല്ലുരാൻ, ബാലകൃഷ്ണൻ അരിപ്ര, ഷൈജു അമ്മാനപ്പാറ എന്നിവർ നേതൃത്വം നൽകി.

സുധാകര​െൻറ സ്ഥാനാരോഹണത്തിൽ ആഹ്ലാദം പങ്കിട്ട് ദുബൈ അൽ ഖിസൈസ് അൽ തവാർ സെൻററിൽ മലയാളികൾ മധുരം വിതരണം ചെയ്​തു. ഷബീർ കളരിക്കൽ, എം.കെ. മുനീർ, അഫ്നാസ് മേക്കിലാട്ട്, അംജദ് അലി, ഹസ്ബു, പ്രദീപ് കുമാർ, ബദറു കൈതപ്പൊയിൽ എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.