അബൂദബി: നാടൻപാട്ടിനെ ജനകീയവത്കരിച്ച കലാഭവൻ മണിയുടെ സ്മരണാർഥം അബൂദബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പ്രഥമ കലാഭവൻ മണി സ്മാരക നാടൻപാട്ട് മത്സരത്തിൽ ഷാര്‍ജ യുവകലാസാഹിതി ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ശക്തി തിയറ്റേഴ്സ് അബൂദബി ഷാബിയ മേഖലക്കും ഓർമ ബർ ദുബൈ മേഖലക്കും ലഭിച്ചു.
ആദ്യദിവസം നടന്ന മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് സംഘങ്ങളിൽനിന്നാണ് ജേതാക്കളെ രണ്ടാംഘട്ട മത്സരത്തിൽ തെരഞ്ഞെടുത്തത്. സംഗീത നാടക അക്കാദമി മുൻ നിർവാഹകസമിതി അംഗം അഡ്വ. വി.ഡി. പ്രേമപ്രസാദ്, നാടക പ്രവർത്തകനും ചലച്ചിത്രകാരനുമായ ദിനേശ് ഏങ്ങൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.
സെന്റർ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് സമർപ്പണവേദിയിൽ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ വിജയികളെ പ്രഖ്യാപിച്ചു.
ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വൈസ് പ്രസിഡന്റ് ശങ്കർ, വനിത വിഭാഗം സെക്രട്ടറി ഗീത ജയചന്ദ്രൻ, അസി. കലാവിഭാഗം സെക്രട്ടറി താജുദ്ദീൻ എളവള്ളി എന്നിവർ അവാർഡ് സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു. അസി. ട്രഷറർ അനീഷ് ശ്രീദേവി സ്വാഗതവും ട്രഷറർ വിനോദ് പട്ടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.