ദുബൈ: ഇ.കെ ദിനേശൻ എഴുതിയ ‘കാലം ദേശം സംസ്കാരം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഞായറാഴ്ച ഖിസൈസിലെ റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ ‘കാഫ്’ ദുബൈ സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യകാരൻ ഡോ. പി.കെ പോക്കർ മീഡിയ വൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസറിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
കാലം, ദേശം, സംസ്കാരം എന്നിവ ഇഴപിരിച്ച് കാണേണ്ട ഒന്നല്ല എന്നും അതിന്റെ ഇടപെടൽ ഏത് ജീവിതത്തിലും കാണാമെന്ന് പി.കെ പോക്കർ പറഞ്ഞു. ഗൾഫ് സാഹിത്യം എന്നത് ദലിത് സാഹിത്യം എന്ന് പറയും പോലെ വേർതിരിച്ച് കാണേണ്ട ഒരു അവസ്ഥയാണുള്ളത്. പ്രാന്തവത്കരിക്കപ്പെട്ട ഒരു വംശത്തിന്റെ കഥയാണ് പ്രവാസമെഴുത്ത്.
ആഖ്യാനങ്ങളും വ്യവഹാരങ്ങളും എല്ലാം ബന്ധപ്പെടുത്തി അത് കൂടുതൽ വേദികളിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ഉഷാ ഷിനോജ് സ്വാഗതം പറഞ്ഞു. കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ലേഖ ജസ്റ്റിൻ, ഗീതാഞ്ജലി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. എം.സി നവാസ്, സജ്ന അബ്ദുല്ല, വി.പി റഷീദ്, പുന്നക്കൻ മുഹമ്മദലി, പുഷ്പജൻ, ബാബു വയനാട് എന്നിവർ ആശംസകൾ നേർന്നു. അസി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.