ഇ​ത്തി​ഹാ​ദ് ക​ൽ​ബ സ്റ്റേ​ഡി​യം (ഫ​യ​ൽ ചി​ത്രം)

കൽബ ക്ലബ് റോഡുകൾ നവീകരിക്കും

ഷാ​ർ​ജ: ഇ​ത്തി​ഹാ​ദ് ക​ൽ​ബ ക്ല​ബി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ക​ൽ​ബ ന​ഗ​ര​ത്തി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ ക്ല​ബി​ൽ എ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ന​വീ​ക​ര​ണം. ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യാ​ണ്​ ഷാ​ർ​ജ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഷാ​ർ​ജ ബ്രോ​ഡ്‌​കാ​സ്റ്റി​ങ്​ അ​തോ​റി​റ്റി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ‘ഡ​യ​റ​ക്ട് ലൈ​ൻ’ പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഭ​ര​ണാ​ധി​കാ​രി​യു​ടെ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ക​ൽ​ബ ക്ല​ബി​ലെ സ്പോ​ർ​ട്സ് ഹാ​ൾ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ വി​ക​സി​പ്പി​ക്കാ​നും ഭ​ര​ണ​നി​ർ​വ​ഹ​ണ കെ​ട്ടി​ടം നി​ർ​മി​ക്കാ​നും ഇ​ത്തി​ഹാ​ദ് ക​ൽ​ബ ക്ല​ബി​ലും ഖോ​ർ​ഫ​ക്കാ​ൻ ക്ല​ബി​ലും കൂ​ടു​ത​ൽ പു​തി​യ ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നും അ​ദ്ദേ​ഹം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട്​ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Kalba Club roads will be upgraded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.