ദുബൈ: ഖിസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ ന്യൂസ് വീക്കിന്റെ ‘ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഹോസ്പിറ്റല്‍സ്- 2025’ പട്ടികയില്‍ ഇടം പിടിച്ചു. നൂതന ഡിജിറ്റല്‍ സംവിധാനങ്ങളുടെയും അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകളുടെയും പിന്തുണയോടെ രോഗികള്‍ക്ക് നൽകി വരുന്ന മികച്ച പരിചരണം മുൻനിർത്തിയാണ് ആസ്റ്റർ ഹോസ്പിറ്റൽ ആഗോള റാങ്കിങ്ങിൽ ഇടം ലഭിച്ചത്.
28 രാജ്യങ്ങളില്‍ നിന്നുള്ള 350 ആശുപത്രികളില്‍നിന്നാണ് ആസ്റ്റർ മികച്ച റാങ്കിങ്ങിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഹെല്‍ത്ത് കെയര്‍ പ്രഫഷനലുകളുടെ ആഗോള സര്‍വേയിലൂടെയും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും വിലയിരുത്തലിലൂടെയുമാണ് റാങ്ക് ജേതാക്കളെ നിർണയിച്ചത്. നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യയെ അതിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലേക്ക് വിജയകരമായി സംയോജിപ്പിച്ചിരിക്കുകയാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ്.
രോഗികളുടെ പരിചരണത്തില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ ഇത് സഹായിക്കുന്നു. ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റ് അവാര്‍ഡുകളില്‍ (എച്ച്.എം.എ) മികച്ച സാങ്കേതിക ഉപയോഗത്തിനുള്ള അവാര്‍ഡ് രണ്ടുതവണ ഹോസ്പിറ്റലിന് ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഹോസ്പിറ്റലുകളിലൊന്നായി ന്യൂസ് വീക്കിന്റെ പട്ടികയിലൂടെ അംഗീകരിക്കപ്പെട്ടത് അഭിമാനകരമായ ബഹുമതിയായി കാണുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.