അജ്മാൻ: വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന് കീഴിലുള്ള ഡിസ്കൗണ്ട് സെന്റർ ആയ മാർക്ക് ആൻഡ് സേവ് അജ്മാനിൽ പുതിയ ഷോറൂം ആരംഭിച്ചു. അജ്മാൻ റാശിദിയ 3ൽ ആരംഭിച്ച സ്റ്റോറിന്റെ ഉദ്ഘാടനം ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ നിർവഹിച്ചു. സി.ഇ.ഒ ഷാഹിദ് എൻ. ഖാൻ, ഡയറക്ടർമാരായ നവാസ് ബഷീർ, ഫായിസ് ബഷീർ, റമീസ് ബഷീർ, ഓപറേഷൻസ് ഹെഡ് ഫാസിൽ, തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മാർക്ക് സേവിന്റെ അജ്മാനിലെ ആദ്യത്തെയും യു.എ.ഇയിലെ അഞ്ചാമത്തെയും ഷോറൂമാണിത്. സന്ദർശകർക്ക് ഗുണമേന്മയും മുടക്കുന്ന പണത്തിനുള്ള മൂല്യവും ഉറപ്പുനൽകുന്നതാണ് മാർക്ക് സേവ് സ്റ്റോറുകളെന്ന് സി.ഇ.ഒ ഷാഹിദ് എൻ. ഖാൻ പറഞ്ഞു. യു.എ.ഇ കൂടാതെ സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ഷോറൂമുകൾ ഉള്ള മാർക്ക് സേവ് 2030ഓടെ ആഗോള തലത്തിൽ സ്റ്റോറുകളുടെ എണ്ണം 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും ഷാഹിദ് എൻ ഖാൻ പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽ ഇപ്പോൾ 12 ഷോറൂമുകൾ ഉണ്ട്. ഡിസംബർ മാസത്തോടെ ഷോറൂമുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിൽ നാല് ശാഖകൾ കൂടി ഉടൻ തുറക്കും. വിപുലീകരണത്തിന്റെ ഭാഗമായി വൈകാതെ ഖത്തറിൽ പുതിയ ഷോറൂം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പലചരക്ക് സാധനങ്ങൾ, ഫാഷൻ, ആരോഗ്യം, സൗന്ദര്യവർധക വസ്തുക്കൾ, ഗൃഹാലങ്കാരങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, ലഘുഭക്ഷണം, സമ്മാനങ്ങൾ, പാദരക്ഷകൾ എന്നിവ ഉൾക്കൊള്ളുന്ന എല്ലാ ഷോപ്പിങ് ആവശ്യങ്ങൾക്കുമുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായിരിക്കും മാർക്ക് ആൻഡ് സേവ് ഷോറൂമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വ്യത്യസ്ത നിലവാരത്തിലുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്നും മാനേജ്മന്റ് പ്രതിനിധികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.