ഷാര്‍ജ: ഷാര്‍ജയുടെ ശുചിത്വ നഗരം, കണ്ടല്‍ക്കാടുകളുടെ റാണി എന്നീ പേരുകളില്‍ അറിയപ്പെ ടുന്ന കല്‍ബയുടെ സമഗ്ര വികസനത്തിന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമ ായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 600 കോടി ദിര്‍ഹം അനുവദിച്ചു. ഇതില്‍ 100 കോടി ദിര്‍ഹം ഷാര്‍ജ-കല്‍ബ പാതയുടെ നിര്‍മാണത്തിനാണ് വകയിരുത്തിയിരിക്കുന്നത്. നിലവില്‍ ഷാര്‍ജയില്‍നിന്ന് കല്ബയിലെത്താൻ ഒന്നര മണിക്കൂർ യാത്ര ചെയ്യണം. പുതിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇത് മുക്കാല്‍ മണിക്കൂറായി ചുരുങ്ങും. റോഡിെൻറ നിര്‍മാണം ഇൗ വര്‍ഷം തന്നെ പൂര്‍ത്തിയാകും.
ലോകോത്തര സ്പോര്‍ട്സ് സയന്‍സസ് അക്കാദമി, റവാക് കല്‍ബ കോര്‍ണിഷ്, ഷോപ്പിങ് മാള്‍ തുടങ്ങിയവയും ശൈഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. നഗരത്തെ വികസിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് സമ്പന്നമായ ജീവിതം പ്രദാനം ചെയ്യുന്നതുമായ പദ്ധതികളും പ്രഖ്യാപിച്ചു. ഷാര്‍ജ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് കീഴില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങിയ കല്‍ബ കിങ്ഫിഷര്‍ റിട്രീറ്റിലെ സൗകര്യങ്ങള്‍ സുല്‍ത്താന്‍ സന്ദര്‍ശിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു. ഷാര്‍ജ ഇന്‍വെസ്റ്റ്മെൻറ് ആന്‍ഡ് ഡവലപ്മെൻറ് അതോറിറ്റി (ശുറൂക്ക്) ചെയര്പേഴ്സൻ ശൈഖ ബുദൂര്‍ ബിൻത് സുല്‍ത്താന്‍ അല്‍ ഖാസിമി, കല്‍ബയിലെ ഷാര്‍ജ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഹൈതം ബിന്‍ സഖര്‍ അല്‍ ഖാസിമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.