ദുബൈ: കണ്ണൂർ കാനച്ചേരി നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ കാനച്ചേരിക്കൂട്ടം ‘അൻപോടെ അമ്പതാണ്ട്’ ഗോൾഡൻ ജൂബിലി ഭാഗമായി ദുബൈ ഖിസൈസ് സ്പർക്കിൽസ് ഗ്രൗണ്ടിൽ ജില്ലതല സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അഡ്വ. ഹാഷിക്ക് തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. കാനച്ചേരിക്കൂട്ടം ജനറൽ സെക്രട്ടറി ടി.വി. ഷമീം, പ്രോഗ്രാം ചെയർമാൻ കെ.പി. റസാഖ്, കൺവീനർ ടി.വി. മുനവ്വിർ, ജോ. കൺവീനർ മുഖ്താർ ടി.വി. വൈസ് പ്രസിഡന്റ് സകരിയ കെ.എൻ. മുണ്ടേരി, പി. റിയാസ്, റയീസ് സി.കെ.ടി എന്നിവർ നേതൃത്വം നൽകി.
കാനച്ചേരി, കാഞ്ഞിരോട്, കോളിൽ മൂല, കടാങ്കോട്ട്, മുണ്ടേരി, മുണ്ടയാട്, കമ്പിൽ, വാരംകടവ് തുടങ്ങി എട്ടോളം പ്രാദേശിക ഫുട്ബാൾ ക്ലബുകൾ പങ്കെടുത്തു. കാസകമ്പിൽ ഒന്നാം സ്ഥാനവും, കാഞ്ഞിരോട് കൂട്ടം രണ്ടാം സ്ഥാനവും നേടി. 1974 രൂപം കൊണ്ട കാനച്ചേരിക്കൂട്ടം യു.എ.ഇ നാട്ടിലും യു.എ.ഇയിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും, കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.