അജ്മാൻ: കരുനാഗപ്പള്ളി അസോസിയേഷൻ (കരുണ) 20ാം വാർഷികവും ഓണാഘോഷവും അജ്മാൻ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് ഉദ്ഘാടനം നിർവഹിച്ചു. കരുണയുടെ 50 ലക്ഷം രൂപയുടെ പ്രവാസി പുനരധിവാസ പദ്ധതി അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് എ.ആർ. സോമരാജൻ അധ്യക്ഷത വഹിച്ചു. നസീർ വെളിയിൽ, ഡോ. സായി ഗണേഷ്, ഡോ. മജീദ്, രക്ഷാധികാരി എച്ച്. അഷറഫ്, ജനറൽ കൺവീനർ നിസാർ വെളിയിൽ, അബ്ദുൽ ഷജീർ, ജോസ് ജോർജ്, അബ്ദുൽ ഹകീം, സുരേഷ് ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജനറൽ സെക്രട്ടറി നജുമുദ്ദീൻ സ്വാഗതവും ട്രഷറർ ചന്ദ്രസേനൻ നന്ദിയും പറഞ്ഞു. വിത്യസ്തമായ കലാപരിപാടികൾക്കൊപ്പം തിരുവാതിര, ചെണ്ടമേളം, മാജിക് ഷോ, പ്രശസ്ത പിന്നണി ഗായകൻ അഭിജിത് കൊല്ലത്തിന്റെ ഗാനമേള എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.