ഷാർജ: മലയാളി വ്യവസായിയും തിരുവനന്തപുരം ആറ്റിങ്ങലിന് അടുത്ത് കീഴാറ്റിങ്ങൽ സ്വദേശിയുമായ എസ്. സുദർശനൻ (56) ഹൃദയാഘാതം മൂലം ഷാർജയിൽ നിര്യാതനായി.
മൂന്ന് പതിറ്റാണ്ടിലേറെയായി യു.എ.ഇയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. ആറ്റിങ്ങൽ നോൺ റെഡിഡന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ആയിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. സംസ്കാരം നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.