ദുബൈ: കേരള മാപ്പിള കലാ അക്കാദമിയുടെ ദുബൈ ചാപ്റ്റർ രൂപവത്കരണവും യാത്രയയപ്പ് ചടങ്ങും നടന്നു. ഖിസൈസിലെ ഫ്രീ സോൺ മെട്രോ സ്റ്റേഷനടുത്ത ആശിഷ് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ട്രഷറർ ശംസുദ്ദീൻ പെരുമ്പട്ട അധ്യക്ഷത വഹിച്ചു. ഹൈദ്രോസ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
കേരള മാപ്പിള കലാ അക്കാദമി വർക്കിങ് പ്രസിഡന്റ് എ.കെ. മുസ്തഫ തിരൂരങ്ങാടിയെ ആദരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന യു.എ.ഇ കോഓഡിനേറ്റർ മുസ്തഫ മുട്ടുങ്ങലിന് യാത്രയയപ്പ് നൽകി.
പാട്ടും പറച്ചിലുമായി ഒ.ബി.എം. ഷാജി കാസർകോട്, ബഷീർ തിക്കോടി (ഇശൽ), കേരള മാപ്പിള കലാ അക്കാദമി കണ്ണൂർ ജില്ല പ്രസിഡന്റ് കമറുദ്ദീൻ കീച്ചേരി, യു.എ.ഇ കോഓഡിനേറ്റർ മുസ്തഫ മുട്ടുങ്ങൽ, പി.വി. അബ്ദുല്ലക്കുട്ടി, ഷമീം ചെറിയമുണ്ടം, തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലറും കേരള മാപ്പിള കല അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ എക്സിക്യൂട്ടിവ് മെംബറുമായ സമീന മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഉസൈനാർ എടച്ചാക്കൈ, ജമീല ടീച്ചർ ഒറ്റപ്പാലം, ഫാത്തിമ സഹീർ, സുലൈഖ ഹമീദ്, അനീന മിർസ, കബീർ വയനാട് എന്നിവരടങ്ങുന്ന മെഹ്ഫിൽ പരിപാടിയും നടന്നു. എ.കെ. മുസ്തഫ, മുസ്തഫ മുട്ടുങ്ങൽ മറുപടി പ്രസംഗം നടത്തി. പ്രസിഡന്റ് ജലീൽ മഷൂർ തങ്ങൾ സ്വാഗതവും ഫനാസ് തലശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.