കേരള സാഹിത്യ അക്കാദമി- സാഹിത്യോത്സവം ദുബൈയിൽ

ഷാർജ: കേരളം അറുപത് വർഷം പിന്നിട്ടതിെൻറ ആഘോഷപരിപാടികളുടെ ഭാഗമായി ദുൈബയിൽ  സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി-യും സീഷെൽ ഇവൻറസും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്   ‘എെൻറ കേരളം എെൻറ മലയാളം- സ്മരണയുടെ അറുപതാണ്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. ദേശാഭിമാനി ഫോറം,ഗൾഫ് മോഡൽ സ്കൂൾ   എന്നിവയുടെ സഹകരണത്തോടെ മെയ് നാല്, അഞ്ച്, ആറ് തിയ്യതികളിൽ ദുബൈ ഗൾഫ് മോഡൽ  സ്കൂളിലാണ് പരിപാടി. യു.എ. ഇ വായനാവർഷത്തിെൻറ  ഭാഗമായി വായനയും അറിവും പ്രചരിപ്പിക്കുക എന്നതാണ് ഈ സാംസ്കാരിക കൂട്ടായ്മയുടെ ലക്ഷ്യം.
യു.എ.ഇ യിലെ മലയാള ഭാഷാധ്യാപകരെ ഉൾപ്പെടുത്തിയുള്ള  സെമിനാർ, ശിൽപ്പശാല,  മാധ്യമ സെമിനാർ, കുട്ടികൾക്കുള്ള വിജ്ഞാനക്കളരി തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സാഹിത്യകൃതികളെ ആസ്പദമാക്കിയുള്ള കലാവിരുന്നും  അരങ്ങേറും.
ഇതിനായി അഡ്വ.നജീദ് ചെയർമാനും കെ.എൽ.ഗോപി കൺവീനറുമായി 31 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും, 101അംഗ ജനറൽ  കൗൺസിലും പ്രവർത്തനം തുടങ്ങി. പി.പി ശശീന്ദ്രൻ,  ബിജു സോമൻ, ഉണ്ണി കുലുക്കല്ലൂർ, സോണിയ ഷിനോയ് എന്നിവർ മറ്റു ഭാരവാഹികളാണ്. കെ. എം. അബ്ബാസ്, സുരേഷ് വെള്ളിമുറ്റം,  ഇ.എം. അഷ്റഫ്, മോഹൻ വടയാർ, സൈനുദ്ധീൻ  പുന്നയൂർക്കുളം, ഇസ്മയിൽ  മേലടി എന്നിവർ സ്വാഗതസംഘം രൂപവത്കരണ ചടങ്ങിൽ സംസാരിച്ചു.
Tags:    
News Summary - kerala, sahithya academy, litery fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT