അജ്മാന്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി കേരളത്തിന്റെ പാകിസ്താനി മരുമകനും. കോട്ടയം സ്വദേശിനി ശ്രീജ ഗോപാലിന്റെ ഭര്‍ത്താവും പാകിസ്താന് സ്വദേശിയുമായ തൈമൂര്‍ താരിഖാണ് വയനാട്ടുകാര്‍ക്ക് സഹായഹസ്തവുമായി വന്നത്. തൈമൂറും ഭാര്യ ശ്രീജയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
ഒരു രാത്രിയിൽ ഒരു പ്രദേശത്തെ മനുഷ്യരും ജീവജാലങ്ങളും ജീവിത സാഹചര്യങ്ങളും പ്രകൃതി ദുരന്തത്തില്‍ ഇല്ലാതായത് കരളലിയിക്കുന്ന കാഴ്ചയാണെന്നും ഇവിടെ കാഴ്ചക്കാരാവാതെ കഴിയുന്ന സഹായം നല്‍കുകയാണെന്നും അജ്മാനിലെ താമസക്കാരനായ തൈമൂര്‍ പറഞ്ഞു. വയനാട്ടിലും ദുരന്തപ്രദേശത്തും നിരവധി സൗഹൃദങ്ങള്‍ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ തൈമൂറും ഭാര്യയും പ്രതികരിച്ചു.
കേരളത്തില്‍ കഴിഞ്ഞ തവണയുണ്ടായ പ്രളയ സമയത്തും ഈ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.