അബൂദബി: 43 വര്‍ഷമായി അബൂദബിയില്‍ സംഘടനാ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡൻറും അബൂദബി സംസ്ഥാന കെ.എം.സി.സി മുന്‍ ഉപാധ്യക്ഷനുമായ പി. ആലിക്കോയക്ക് യാത്രയയപ്പ് നല്‍കി. യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഹോണേഴ്‌സ് 50' പരിപാടിയില്‍ പാണക്കാട് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉപഹാരം സമ്മാനിച്ചു. അബൂദബി കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്‍റ്, ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ റിലീഫ് സെക്രട്ടറി, കോഴിക്കോട് ജില്ല കെ.എം.സി.സി സെക്രട്ടറി, വൈസ് പ്രസിഡൻറ്, ട്രഷറര്‍, പ്രസിഡൻറ്, കാപ്പാട് ഐനുല്‍ ഹുദാ യതീംഖാന യു.എ.ഇ പ്രസിഡൻറ് തുടങ്ങി നിരവധി നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ഓര്‍ഗനൈസിങ് സെക്രട്ടറി സമീര്‍ സി. തൃക്കരിപ്പൂര്‍, യൂറോപ്യന്‍ യൂനിയന്‍ കെ.എം.സി.സി സെക്രട്ടറി ലത്തീഫ് മേലാറ്റൂര്‍, ടി.കെ. അബ്ദുസ്സലാം, പി.കെ അഹമ്മദ്, അസീസ് കാളിയാടന്‍, അഷ്‌റഫ് പൊന്നാനി, ബഷീര്‍ ഇബ്രാഹീം, റഷീദ് പട്ടാമ്പി, ഹനീഫ് പടിഞ്ഞാറേമൂല, ശംസുദ്ദീന്‍ നരിക്കോടന്‍, ബാസിത് കായക്കണ്ടി, കോയ തിരുവത്ര, ഹിദായത്തുല്ല പറപ്പൂര്‍, ശിഹാബ്, മുഹമ്മദ് പുല്‍പ്പള്ളി, അഫ്‌സല്‍ കെ.എസ് ഇടുക്കി, വി.പി മുഹമ്മദ് ആലം മാടായി, റസാഖ് ഒരുമനയൂര്‍, റഷീദ് അലി മമ്പാട്, കെ.കെ. അഷ്‌റഫ് മാട്ടൂല്‍, ഇ.ടി മുഹമ്മദ് സുനീര്‍, മജീദ് അണ്ണാന്‍തൊടി എന്നിവർ സംസാരിച്ചു. പി. ആലിക്കോയ മറുപടി പ്രസം ഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.