ദുബൈ: പെരുന്നാൾ ദിനത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ‘ഈദ് ഫിയസ്റ്റ-2024’ സംഘടിപ്പിച്ചു. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ല കെ.എം.സി.സി പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജില്ല ആക്ടിങ് ജന. സെക്രട്ടറി പി.ഡി. നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, മുഹമ്മദ് ബിൻ അസ്ലം, രാധാകൃഷ്ണൻ മച്ചിങ്ങൽ, ജലീൽ പട്ടാമ്പി, കെ.പി.എ. സലാം, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അൽ വഫ, ഡോ. ഷെരീഫ് പൊവ്വൽ, മുനീർ, അഡ്വ. സാജിദ് അബൂബക്കർ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, മുസ്തഫ വേങ്ങര, അഷറഫ് കൊടുങ്ങല്ലൂർ, നിസാം കൊല്ലം, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മൊട്ടമ്മൽ, മുജീബ് മെട്രോ, ഹംസ മധൂർ, മജീദ് കോളിയാട്, സമീർ ചെങ്കളം, പി.വി നാസർ, അമീർ കല്ലട്ര, റാഫി പള്ളിപ്പുറം, തുടങ്ങിയവർ സംസാരിച്ചു. സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീൻ, റഫീഖ് പടന്ന, മൊയ്തീനബ്ബ, ഹനീഫ് ബാവനഗർ, ഫൈസൽ മുഹ്സിൻ, റഫീക്ക് എ.സി, സുബൈർ കുബണൂർ, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി തുടങ്ങിയവർ സംബന്ധിച്ചു. ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.