ദുബൈ: ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം കെ.എം.സി.എൽ സീസൺ 1 ടൂർണമെന്റ് നവംബർ 23, 24 തീയതികളിലായി നടക്കും. ഷാർജ മുവൈല പേസ് ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ടൂർണമെന്റിൽ കണ്ണൂർ മണ്ഡലം പരിധിയിലുള്ള 20 ടീമുകൾ മാറ്റുരക്കും.
ടൂർണമെന്റിന്റെ ട്രോഫി അനാവരണവും ജഴ്സി പ്രകാശനവും പ്രസിഡന്റ് മൊയ്ദു മഠത്തിലിന്റെ അധ്യക്ഷതയിൽ യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സി.പി ഉദ്ഘാടനം ചെയ്തു. ജഴ്സി പ്രകാശനം ഇസാകോ ഷിപ്പിങ് സി.ഇ.ഒ അലാവുദ്ദീൻ ഐനാവി നിർവഹിച്ചു. ടീം പൂളിങ് ഷാനിബ് കണ്ണൂർ ബ്രദേഴ്സ് നിയന്ത്രിച്ചു.
ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരി, ജില്ല ഭാരവാഹികളായ റഹ്ദാദ് മൂഴിക്കര, മുനീർ ഐക്കോടിച്ചി, യു.എ.ഇ സ്വദേശിയായ വ്യവസായ പ്രമുഖൻ അഹമ്മദ് അബു അൽ മലേഹ്, നുകാഫ് മാനേജിങ് ഡയറക്ടർ സി.ടി.കെ. മുഹമ്മദ് നാസിർ, വെയ്ക് ഫൗണ്ടർ പ്രസിഡന്റ് അബ്ദുൽ ഖാദർ പനക്കാട്, അയാസ് തായത്ത്, ഉംനാസ് എന്നിവർ സംസാരിച്ചു.
ആഷിക് മുക്കണ്ണി, ടി.സി. നാസർ, അർഷിൽ ആയിക്കര, മുഷ്താഖ് വാരം, ഷംഷാജ്, മഷൂദ് ചീനി, സി. റാഷിദ്, തൻവീർ, നിഹ്മത്തുല്ല അറക്കൽ, റിസാൽ മഠത്തിൽ, ദിൽഷാദ് തീറ്റക്കാരൻ, എം.പി. ഫഹദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അൻസാരി പയ്യാമ്പലം സ്വാഗതവും ട്രഷറർ ഷഹീബ് സ്വാലിഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.