ദുബൈ: കെ.എം.സി.സി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി, മുനിസിപ്പാലിറ്റിയിലെ 12 മേഖല ടീമുകളെ അണിനിരത്തി ബർദുബൈ ന്യൂ അക്കാദമി സ്റ്റേഡിയത്തിൽ കോട്ടക്കൽ സൂപ്പർ ലീഗ്-2023 ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മത്സരത്തിൽ പുലിക്കോട് മേഖല വിന്നേഴ്സ് കപ്പും, കാവതിക്കളം മേഖല റണ്ണേഴ്സ് കപ്പും കരസ്ഥമാക്കി. മൂന്നാം സ്ഥാനം വെസ്റ്റ് വില്ലൂർ മേഖലയാണ് കരസ്ഥമാക്കിയത്. ടൂർണമെന്റ് ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി പി.വി. നാസർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കെ.എം.സി.സി പ്രസിഡന്റ് മുസ്തഫ പുളിക്കൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെ.പി.എ സലാം, സിദ്ധീഖ് കാലൊടി, കരീം കാലടി, ഒ.ടി സലാം, മുജീബ് കോട്ടക്കൽ, ഫക്രുദ്ദീൻ മാറാക്കര, എ.പി നൗഫൽ, അലി കോട്ടക്കൽ, സി.വി അഷ്റഫ്, ലത്തീഫ് തെക്കഞ്ചേരി, ഉസ്മാൻ എടയൂർ, അബൂബക്കർ പൊന്മള, ഇസ്മായിൽ ഇറയസ്സൻ, സൈദ് മാറാക്കര, അബുദാബി കെ.എം.സി.സി കോട്ടക്കൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി സഫീർ വില്ലൂർ തുടങ്ങിയവർ കെ.എം.സി.സി നേതാക്കൾ ചടങ്ങിൽ ആശംസ നേർന്നു.
ജാഫർ, സൽമാൻ, നാദിർ, നിസാം ഇരിമ്പിളിയം, കെ.കെ റാഷിദ്, ഷാക്കിർ ചെമ്മുക്കൻ, അലി തൈക്കാടൻ, ബഷീർ കൂരിയാട്, സൈജൽ പാലപ്പുറ, ഇർഷാദ് കോട്ടക്കൽ, അലവിക്കുട്ടി എറയസ്സൻ, ഹമീദ് അമ്പായത്തൊടി, മുനീബ് വില്ലൂർ എന്നിവർ ഫുട്ബാൾ മത്സരത്തിന് നേതൃത്വം നൽകി. അലി തയ്യിൽ സ്വാഗതവും ട്രഷറർ കുഞ്ഞി മുഹമ്മദ് വില്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.