ദുബൈ: ഇന്ത്യയിലേക്കടക്കം വിദേശ രാജ്യങ്ങളിലേക്ക് വിവിധ വിമാനക്കമ്പനികൾ സർവിസ് പ്രഖ്യാപിച്ചതോടെ ആശയക്കുഴപ്പത്തിലായത് പ്രവാസികൾ. എമിറേറ്റ്സും ഇത്തിഹാദും ഇ ൗ ആഴ്ച സർവിസ് നടത്താൻ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതിനു പുറമെ ൈഫ്ല ദുബൈ ഏപ്ര ിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങും തുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച വൈകീട്ട് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.
ഇന്ത്യൻ സർക്കാർ ഇതുവരെ അനുമതി നൽകാത്തതിനാൽ 15 മുതൽ സർവിസ് നടക്കുന്ന കാര്യവും സംശയത്തിലാണ്. ഇന്ത്യൻ സർക്കാരിെൻറ ഭാഗത്തുനിന്ന് പൗരൻമാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് ഒരു മാർഗ നിർദേശവും ലഭിച്ചിട്ടില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ വ്യക്തമാക്കി.
സർവിസ് നടന്നില്ലെങ്കിലും ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഇതുവരെ 1500 പേരാണ് ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമായി ടിക്കറ്റ് ബുക്ക് ചെയ്തത്.
1800 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. കൊച്ചി, കോഴിക്കോട്, ചെന്നൈ, അഹ്മദാബാദ്, ഡൽഹി, ഹൈദരാബാദ്, ലഖ്നോ, മുംബൈ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തുമെന്നായിരുന്നു ൈഫ്ല ദുബൈ അറിയിച്ചിരുന്നത്. നേരേത്ത ഇത്തിഹാദും എമിറേറ്റ്സും ഇന്ത്യയിലേക്ക് വിമാന സർവിസ് നടത്താൻ സമ്മതമാണെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യ അനുമതി നൽകാത്തതിനാൽ സർവിസ് നടന്നില്ല. മറ്റു വിദേശ രാജ്യങ്ങളിലേക്ക് ഇവരുടെ സർവിസ് ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേക്കു പുറപ്പെടാൻ തയാറായി യു.എ.ഇയിലുള്ളത്. മറ്റു രാജ്യങ്ങൾ ചെയ്യുന്നതുപോലെ തങ്ങളെയും നാട്ടിലെത്തിക്കണമെന്നും ക്വാറൻറീൻ ഏർപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും 15നുശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കു പുറമെ പാകിസ്താനിലേക്കും ൈഫ്ല ദുബൈ വിമാന സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനിലേക്ക് പുറപ്പെടാൻ ആഗ്രഹിക്കുന്ന പ്രവാസികൾ രജിസ്റ്റർ ചെയ്യണമെന്ന് നേരേത്ത പാക് കോൺസുലേറ്റ് അറിയിച്ചിരുന്നു. ഇതനുസരിച്ച് 10,000ത്തോളം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.