ദുബൈ: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി യു.എ.ഇയിലെ സുപ്രധാന പരിപാടികൾ മാറ്റിവെച്ചു. അടുത്തയാഴ്ച നടത്താനിരുന്ന രാജ്യാന്തര ബോട്ട്ഷോ ഉൾപ്പെടെയുള്ള പരിപാടികളാണ് തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്. ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യ വകുപ്പിെൻറ നിർദേശത്തെ തുടർന്നാണ് നടപടി. ചില പരിപാടികളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കോവിഡിെൻറ വ്യാപനവും സർക്കാർ നിർദേശവും അനുസരിച്ച് പിന്നീട് തീയതി പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് കൂടുതൽ സംഘാടകരും. മാറ്റിെവച്ച പരിപാടികൾ കൂടുതലും ആറു മാസത്തിനു ശേഷം നടത്താനാണ് തീരുമാനം. എന്നാൽ, ചില സംഘടനകൾ മുൻകരുതൽ നടപടിയെടുത്ത് പരിപാടികൾ പ്രഖ്യാപിച്ച സമയത്തു തന്നെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കാണികളെ ഒഴിവാക്കി ലൈവ് സ്ട്രീമിങ്ങിലൂടെ പരിപാടി നടത്തുന്നവരുമുണ്ട്.
ബോട്ട്ഷോ
യു.എ.ഇ ആവേശത്തോടെ കാത്തിരുന്ന അന്താരാഷ്ട്ര ബോട്ട് ഷോയാണ് മാറ്റിവെച്ചതിൽ ഏറ്റവും സുപ്രധാനമായ പരിപാടി.
മാർച്ച് 10 മുതൽ 14 വരെ ദുബൈ ഹാർബറിൽ നടത്താനിരുന്ന പരിപാടി നവംബർ 24 മുതൽ 28 വരെ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
എക്സ്പോയുടെ മുന്നൊരുക്കമെന്ന നിലയിൽ കൂടുതൽ മികവുറ്റ പരിപാടികളാണ് ഇത്തവണ ബോട്ട് ഷോയിൽ ഒരുക്കിയിരുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിനാളുകൾ പെങ്കടുക്കുന്ന പരിപാടിയായിരുന്നു ബോട്ട് ഷോ.
ഡി.ജെ മാഗ് കോൺഫറൻസ്
ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ഡി.ജെ മാഗ് കോൺഫറൻസ് ഉപേക്ഷിച്ചു. പരിപാടിയുടെ വേദിയായ യാസ് െഎലൻഡിലെ ഡബ്ല്യു ഹോട്ടലിൽ കോവിഡ് ബാധിതരുണ്ട്. അതിനാൽ ഹോട്ടൽ തൽക്കാലം അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെയുള്ള രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ നൽകുെമന്ന് സംഘാടകർ അറിയിച്ചു.
ട്രയാത്ലൺ
അബൂദബിയിലെ അന്താരാഷ്ട്ര ട്രയാത്ലണും പാരാട്രയാത്ലൺ ലോകകപ്പും മിക്സഡ് റിലേയും നിശ്ചയിച്ചിരുന്നത് യാസ് െഎലൻഡിലായിരുന്നു. അബൂദബി സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ ഫെബ്രുവരി അഞ്ച് മുതൽ ഏഴു വരെയാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, യാസ് െഎലൻഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനാൽ പരിപാടി മാറ്റുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയിൽ പെങ്കടുക്കാനായി 3000ഒാളം അത്ലറ്റുകൾ അബൂദബിയിൽ എത്തിയിരുന്നു.
എഷ്യൻ ക്രിക്കറ്റ് കൗൺസിൽ മീറ്റിങ്
ഏഷ്യ കപ്പ് ക്രിക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളെടുക്കാൻ ചൊവ്വാഴ്ച എഷ്യൻ ക്രിക്കറ്റ് കൗൺസിൽ മീറ്റിങ് തീരുമാനിച്ചിരുന്നു. ദുബൈയിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുമോ എന്ന അന്തിമ തീരുമാനവും ഇൗ യോഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കായിക പ്രേമികൾ.
ബി.സി.സി.െഎ പ്രസിഡൻറ് സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർ ഇന്ത്യയിൽനിന്ന് ദുബൈയിലേക്ക് തിരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് യോഗം മാറ്റിവെച്ചതായി അറിയിപ്പ് ലഭിച്ചത്.
ദുബൈ ലിനക്സ്
ലോകോത്തര ബ്രാൻഡുകളുടെയും മാർക്കറ്റിങ് സംഘങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും സംഗമമായ ദുബൈ ലിനക്സ് മാർച്ച് എട്ട് മുതൽ 11 വരെയാണ് നടത്താനിരുന്നത്. വിവിധ രാജ്യങ്ങളിലെ 2000ഒാളം പ്രതിനിധികൾ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സെപ്റ്റംബർ ആറ് മുതൽ ഒമ്പത് വരെ പരിപാടി നടത്തുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഗ് ടിക്കറ്റ് ഡ്രോ
അബൂദബിയിൽ എല്ലാ മാസവും മൂന്നാം തീയതി നടന്നിരുന്ന ബിഗ് ടിക്കറ്റ് ഡ്രോയിൽ ഇക്കുറി കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. എന്നാൽ, പരിപാടി സമയത്ത് തന്നെ നടക്കും. പൊതുജനങ്ങൾക്ക് ലൈവായി പരിപാടി കാണാൻ അവസരമൊരുക്കും.
അൽ നൂർ പരിപാടികൾ
അൽനൂർ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ നടത്താനിരുന്ന വിവിധ പരിപാടികൾ മാറ്റിവെച്ചു. അൽ നൂർ സൂപ്പർ ഹീറോ ഫൺ റൺ, ചിൽഡ്രൻ ഫാമിലി ഫൺ െഫയർ, ഷാർജ സി.എസ്.ആർ ഫുട്ബാൾ ടൂർണമെൻറ് എന്നിവയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മറ്റു പരിപാടികൾ
ഇന്ന് നടക്കേണ്ടിയിരുന്ന ക്രിയേറ്റിവ് റീഡർ മത്സരം, 10 മുതൽ 12 വരെ നടക്കേണ്ടിയിരുന്ന കരിയർ യു.എ.ഇ, ദുബൈ ചെസ് ഒാപൺ എന്നിവ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു.
കരുതലോടെ ആരാധനാലയങ്ങൾ
ദുബൈ: രോഗം പടരുന്ന കാലത്ത് ആരാധനാലയങ്ങളാണ് പലർക്കും ആശ്വാസം. എന്നാൽ, ആരാധനാലയങ്ങളിലെത്തുന്നവരെപോലും വേട്ടയാടുന്ന കോവിഡിനെ പ്രതിരോധിക്കാൻ മുൻകരുതലെടുക്കുകയാണ് യു.എ.ഇയിലെ പള്ളികളും ഗുരുദ്വാരകളും. സൗദി അറേബ്യയിലെ ഗ്രാൻഡ് മോസ്ക് ദിവസവും നാല് തവണ കഴുകുന്നുവെന്ന വാർത്ത മാതൃകയാക്കുകയാണ് യു.എ.ഇയിലെ ദേവാലയങ്ങളും. ഇതിനെ പിന്തുടർന്ന് പല പള്ളികളും വൃത്തിയാക്കുന്നുണ്ട്.ആയിരക്കണക്കിനാളുകളാണ് പ്രാർഥനക്കായി പള്ളിയിലെത്തുന്നത്. തിരക്കൊഴിവാക്കുന്നതിനായി പള്ളികൾ നടപടിയെടുത്തിട്ടുണ്ട്.
ഒരു തവണ നടക്കുന്ന പ്രാർഥന മൂന്നു നേരമാക്കി മാറ്റിയതായി സെൻറ് തോമസ് ഒാർത്തഡോക്സ് കത്തീഡ്രൽ വികാരി നൈനാൻ ഫിലിപ്പ് പനക്കമറ്റം പറഞ്ഞു. രണ്ടു സെഷൻ രാവിലെയും ഒരെണ്ണം വൈകുന്നേരവുമാണ്. കൂടുതൽ ആളുകൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനാണ് നടപടി.പള്ളിയിലേക്കുള്ള പ്രവേശന കവാടത്തിൽ കൈകൾ അണുവിമുക്തമാക്കാനുള്ള വസ്തുക്കൾ വെച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ ബൈബ്ൾ ക്ലാസുകളും ഒഴിവാക്കിയിട്ടുണ്ട്.
പനിയും ചുമയുമുള്ളവർ പള്ളിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിലെത്തുന്നവർ പരസ്പരം ആേശ്ലഷിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
സന്ദർശകരുടെ പനി കണ്ടുപിടിക്കുന്നതിനായി പ്രവേശന കവാടത്തിലും പാർക്കിങ് പ്രദേശത്തും െടമ്പറേച്ചർ സ്കാനർ സ്ഥാപിച്ചതായി ജബൽ അലിയിലെ ഗുരുനാനാക് ദർബാർ ഗുരുദ്വാര ചെയർമാൻ സുരേന്ദർ സിങ് കണ്ഡാരി പറഞ്ഞു. ഉയർന്ന ശരീരോഷ്മാവുള്ളവർ ഗുരുദ്വാരയുടെ ഉള്ളിലേക്ക് പ്രവേശിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ഡി.എച്ച്.എ, ഇന്ത്യൻ എംബസി, കോൺസുലേറ്റ് ജനറൽ എന്നിവിടങ്ങളിൽനിന്നുള്ള നിർദേശങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ദിവസവും 2000ത്തിലേറെ പേർ ഇവിടെ സന്ദർശിക്കുന്നുണ്ട്. കൈകൾ കഴുകാനും അണുവിമുക്തമാക്കാനുമുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സിന്ധി ഗുരു ധർബാർ അമ്പലത്തിൽ ആളുകൾ കൂടുന്ന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രസ്റ്റി രാജു ഷറോഫ് പറഞ്ഞു. സന്ദർശകർ കൂടുതൽ സ്പർശിക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.