ഷാർജ: യുവകലാസാഹിതി ഷാർജ ഘടകവും വനിത കലാസാഹിതി ഷാർജ ഘടകവും സംയുക്തമായി കെ.പി.എ.സി ലളിതയെ അനുസ്മരിച്ചു.
ഇവരെക്കുറിച്ചുള്ള ചെറു വിഡിയോ പ്രദർശനത്തോടെ ആരംഭിച്ച അനുസ്മരണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം, സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, യുവകലാസാഹിതി യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, വനിത കലാസാഹിതി യു.എ.ഇ സെക്രട്ടറി സർഗ റോയി, മാധ്യമപ്രവർത്തകൻ ഇ.ടി. പ്രകാശ്, വിവിധ സംഘടന നേതാക്കളായ പ്രകാശ് പുരയത്ത്, എസ്.എം. ജാബിർ, കെ. ബാലകൃഷ്ണൻ, മാത്യു ജോൺ, ദീപ്തി ബിനു, പ്രഭാകരൻ പയ്യന്നൂർ, പുന്നക്കൻ മുഹമ്മദലി, ഹരി ലാൽ, താഹിറലി പുറപ്പാട്, സുബാഷ് ദാസ്, അജയ് കുമാർ എസ്. പിള്ള, സിബി ബൈജു തുടങ്ങിയവർ സംസാരിച്ചു. യുവകലാസാഹിതി ഷാർജ പ്രസിഡൻറ് ജിബി ബേബി അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. വനിത കലാസാഹിതി ഷാർജ യൂനിറ്റ് സെക്രട്ടറി സ്മിത ജഗദീഷ് ആമുഖം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.