ഷാ​ർ​​ജ ന​​ഗ​രം ക​ണ്ട് ഊ​ഞ്ഞാ​ലാ​ടാ​ൻ 'ദി ​സ്വി​ങ്​'

ഷാ​ർ​ജ: ഷാ​ർ​ജ ന​ഗ​രം ക​ണ്ട്​ ഊ​ഞ്ഞാ​ലാ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന 'ദി ​സ്വി​ങ്​' ഷാ​ർ​ജ അ​ൽ നൂ​ർ ദ്വീ​പി​ൽ അ​നാ​വ​ര​ണം ചെ​യ്​​തു. വി​നോ​ദ​ത്തി​നൊ​പ്പം യു.​എ.​ഇ​യു​ടെ ഇ​ന്ന​ലെ​ക​ളെ​യും ഇ​ന്നി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ശ​യം പ​ങ്കു​വെ​ക്കു​ന്ന​താ​ണ് ന​ഗ​ര​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് നോ​ക്കി നി​ൽ​ക്കു​ന്ന ഈ ​ഊ​ഞ്ഞാ​ൽ. എ​മി​റാ​ത്തി ക​ലാ​കാ​രി​യാ​യ അ​സ്സ അ​ൽ ഖു​ബൈ​സി​യാ​ണ് ഈ ​വേ​റി​ട്ട ക​ലാ​രൂ​പം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

തു​രു​മ്പു​നി​റ​ത്തി​ലു​ള്ള ഏ​ഴു സ്​​റ്റീ​ൽ പാ​ളി​ക​ളു​പ​യോ​​ഗി​ച്ചാ​ണ് ഊ​ഞ്ഞാ​ലി​െൻറ നി​ർ​മാ​ണം. യു.​എ.​ഇ​യു​ടെ സ​ഹി​ഷ്ണു​താ പ്ര​തീ​ക​മാ​യ ​ഗാ​ഫ് മ​ര​ത്തി​െൻറ​യും ഈ​ന്ത​പ്പ​ന​യു​ടെ​യും ഇ​ല​ക​ൾ കൊ​ത്തി​യ ക​ലാ​രൂ​പ​ത്തി​ൽ പ​ഴ​മ​യു​ടെ​യും പു​തു​മ​യു​ടെ​യും സ​മ്മേ​ള​നം കാ​ണാം. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ്​​ പ​വി​ഴ​പ്പു​റ്റു​ക​ൾ തേ​ടി ക​ട​ലി​ലേ​ക്ക് പോ​കു​ന്ന പ്രി​യ​പ്പെ​ട്ട​വ​ർ സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങി​വ​രു​ന്ന​തും കാ​ത്ത് സ്ത്രീ​ക​ൾ ഇ​രി​ക്കു​മാ​യി​രു​ന്നു. ആ ​കാ​ത്തി​രി​പ്പാ​ണ് ഉ​ഞ്ഞാ​ലെ​ന്ന ക​ലാ​രൂ​പ​മൊ​രു​ക്കാ​ൻ പ്രേ​ര​ണ​യാ​യ​തെ​ന്ന് ക​ലാ​കാ​രി പ​റ​യു​ന്നു.

'എ​ണ്ണ​യു​ടെ സ​മൃ​ദ്ധി​ക്കു​മു​മ്പു​ള്ള കാ​ല​ത്ത് പ​വി​ഴ​പ്പു​റ്റു​ക​ൾ തേ​ടി​യു​ള്ള ക​ട​ൽ​യാ​ത്ര​ക​ൾ പ​തി​വാ​യി​രു​ന്നു. ക​ട​ലി​ലേ​ക്കു പോ​കു​ന്ന​വ​ർ​ക്ക് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. ഇ​ങ്ങ​നെ ക​ട​ലി​ലേ​ക്കു പോ​കു​ന്ന​വ​ർ മ​ട​ങ്ങി​വ​രു​ന്ന​തും കാ​ത്ത്, ക​ര​യി​ൽ സ്ത്രീ​ക​ൾ കാ​ത്തി​രി​ക്കും. വേ​ദ​ന​യും ആ​കാം​ക്ഷ​യും നി​റ​യു​ന്ന കാ​ത്തി​രി​പ്പി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം അ​തി​നെ ഇ​ന്ന​ത്തെ സ​മൃ​ദ്ധി​യോ​ട് ചേ​ർ​ത്തു​വെ​ക്കാ​ൻ​കൂ​ടി​യു​ള്ള ശ്ര​മ​മാ​ണ് 'ദി ​സ്വി​ങ്'. പ​ഴ​യ​തും പു​തി​യ​തു​മാ​യ വ​സ്തു​ക്ക​ൾ ചേ​ർ​ത്താ​ണ് ര​ണ്ടു കാ​ല​ങ്ങ​ളെ സ​മ്മേ​ളി​പ്പി​ക്കു​ന്ന ക​ലാ​രൂ​പ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ക​ൽ പ​ഴ​മ​യു​ടെ മോ​ടി​യോ​ടെ നി​ൽ​ക്കു​ന്ന ഊ​ഞ്ഞാ​ൽ രാ​ത്രി​യാ​കു​ന്ന​തോ​ടെ വെ​ളി​ച്ച​സം​വി​ധാ​ന​ത്തി​ൽ മി​ന്നി​ത്തി​ള​ങ്ങും.

മു​ന്നി​ലെ ഖാ​ലി​ദ് ത​ടാ​ക​ത്തി​െൻറ കാ​ഴ്ച​യും അ​ക്ക​രെ​യു​ള്ള ന​​ഗ​ര​വെ​ളി​ച്ച​വും കൂ​ടി​യാ​വു​മ്പോ​ൾ ഊ​ഞ്ഞാ​ൽ​കാ​ഴ്ച​ക്ക് മാ​റ്റേ​റു​ന്നു. യു.​എ.​ഇ​യി​ലെ മു​ൻ​നി​ര ക​ലാ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഷാ​ർ​ജ മ​റാ​യ ആ​ർ​ട് സെൻറ​റു​മാ​യി ചേ​ർ​ന്നാ​ണ് അ​ൽ നൂ​ർ ദ്വീ​പി​ൽ ഈ ​ക​ലാ​രൂ​പം സ്ഥാ​പി​ച്ച​ത്. ദി ​സ്വി​ങ് അ​നാ​വ​ര​ണം ചെ​യ്ത​തോ​ടെ അ​ൽ നൂ​ർ ദ്വീ​പി​ൽ ക​ലാ​രൂ​പ​ങ്ങ​ൾ സ്ഥാ​പി​ച്ച എ​ട്ട് രാ​ജ്യാ​ന്ത​ര ക​ലാ​കാ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ അ​സ്സ അ​ൽ ഖു​ബൈ​സി​യും സ്ഥാ​നം പി​ടി​ച്ചു. ഷാ​ർ​ജ നി​ക്ഷേ​പ വി​ക​സ​ന​വ​കു​പ്പി​െൻറ 'ഷു​റൂ​ഖ്' മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ നൂ​ർ ദ്വീ​പ് നി​ല​കൊ​ള്ളു​ന്ന​ത് ന​ഗ​ര​മ​ധ്യ​ത്തി​ലെ ഖാ​ലി​ദ് ത​ടാ​ക​ത്തി​ലാ​ണ്. 45,470 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ദ്വീ​പി​ൽ ശ​ല​ഭ​വീ​ട്, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​യി​ടം, ക​ലാ​സൃ​ഷ്​​ടി​ക​ൾ, ലി​റ്റ​റേ​ച്ച​ർ പ​വി​ലി​യ​ൻ, ക​ഫേ അ​ട​ക്കം നി​ര​വ​ധി കാ​ഴ്ച​ക​ളു​ണ്ട്.

Tags:    
News Summary - La Tan 'The Swing' in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.