യു.എ.ഇയിൽ തൊഴിലാളി സൗഹൃദ നിയമം പ്രാബല്യത്തിൽ വരാനിരിക്കുന്നു. ഭരണാധികാരികളുടെ അംഗീകാരം നേടിയ നിയമം അടുത്ത വർഷം ഫെബ്രുവരി രണ്ട് മുതലാണ് നിലവിൽ വരിക. തൊഴിലാളികൾക്ക് അതിക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകുന്ന നിയമമാണിത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് നിയമം പുറപ്പെടുവിച്ചത്.
വിവിധ തൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക് സംരക്ഷണമൊരുക്കുന്നതും തൊഴിൽ മേഖലയെ അയവുള്ള സമീപനത്തിലേക്ക് നയിക്കുന്നതുമാണ് നിയമം. യു.എ.ഇ തൊഴിൽ നിയമത്തിൽ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാനമായ ഭേദഗതിയാണിത്. സാങ്കേതിക പുരോഗതിക്കും കോവിഡ് സാഹചര്യത്തിനും ഇടയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ രംഗം പരിഗണിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഫുൾടൈം, പാർടൈം, താൽകാലിക ജോലികൾക്കെല്ലാം സഹായകമാകുന്നതാണ് നിയമം. പ്രവാസി സമൂഹവും വളരെ പ്രതീക്ഷയോടെ കാണുന്ന നിയമത്തിലെ പ്രധാന ഘടകങ്ങളെ അറിയാം:
തൊഴിലാളികളെ ആകർഷിക്കുന്ന സുപ്രധാന ഘടകമാണിത്. തൊഴിലാളിക്ക് ഒന്നിലധികം ഉടമകള്‍ക്കു കീഴില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിക്കും. സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ വൈദഗ്ധ്യം സ്ഥിരജോലിക്കു പുറമെ പാര്‍ട് ടൈം ആയോ അല്ലാതെയോ കൂടുതല്‍ ഇടങ്ങളില്‍ ഉപയോഗപ്പെടുത്താൻ ഇതിലൂടെ സാധിക്കും. നിശ്ചിത മണിക്കൂറുകളോ അല്ലെങ്കില്‍ നിശ്ചിത ദിവസങ്ങളിലോ മറ്റു തൊഴിലുടമകൾക്ക് കീഴില്‍ ജോലി ചെയ്യാനാണ് പാര്‍ട് ടൈം തൊഴില്‍ അവസരം നല്‍കുന്നത്.
പ്രൊബേഷൻ ആറു മാസത്തിൽ കൂടരുതെന്ന് നിയമം അനുശാസിക്കുന്നു. തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് ഇത് തടയുന്നുമുണ്ട്. ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിക്ക് അനുവദം ലഭിക്കും. തൊഴിൽ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്ന് ഉടമക്ക് നിർബന്ധിക്കാൻ പുതിയ നിയമം പ്രാബല്യത്തിലായാൽ കഴിയില്ല.
വിവേചനങ്ങൾ ഇല്ലാതാക്കാൻ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. പ്രസവാവധി വര്‍ധിപ്പിച്ചും പുരുഷന്മാര്ക്ക് തുല്യമായ വേതനം ഉറപ്പുവരുത്തിയും തൊഴില്‍ പീഡനം തടയാൻ വ്യവസ്ഥകൾ ഏർപ്പെടുത്തിയുമാണ് നിയമം അവതരിപ്പിച്ചിട്ടുള്ളത്. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യമായ വേതനം നല്‍കണം, ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഒരു തരത്തിലുമുള്ള വേര്‍തിരിവ് കാണിക്കരുത്, സ്ത്രീകളോട് യാതൊരുവിധ വിവേചനവും പാടില്ല, വംശത്തിെൻറയോ നിറത്തിെൻറയോ ലിംഗത്തിെൻറയോ മതത്തിെൻറയോ ദേശത്തിെൻറയോ പേരിൽ അവഗണനയില്ലാതെ തൊഴിലാളികളെ തിരഞ്ഞെടുക്കണം എന്നും നിയമം നിഷ്കര്‍ഷിക്കുന്നു.
തൊഴിലിടങ്ങളിലെ തൊഴിലുടമയുടെ ലൈംഗിക പീഡനങ്ങളും അവഹേളനങ്ങളും, വാക്കുകള്‍ കൊണ്ടോ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ നിയമം തടയുന്നു. തൊഴിലാളികളുടെ സമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കാനോ, അത് കൈവരിക്കാനാവാതെ വന്നാല്‍ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്താനോ പാടില്ലെന്നും നിയമഭേദഗതി വ്യക്തമാക്കുന്നുണ്ട്.
സ്ത്രീകൾക്ക് വലിയ പരിഗണന നിയമത്തിലുണ്ട്. നേരത്തെ 45ദിവസമായിരുന്ന പ്രസവാവധി അറുപത് ദിവസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. അമ്മക്കോ കുഞ്ഞിനോ ആരോഗ്യ പ്രശ്നം വന്നാല്‍ 45 ദിവസത്തെ അധിക ലീവ് കൂടി നല്‍കാനും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. ആദ്യമായി അമ്മയാവുന്ന തൊഴിലാളികള്‍ക്ക് മറ്റേണിറ്റി ലീവിനു ശേഷം ആവശ്യമെങ്കില്‍ പ്രത്യേകമായി 30 ദിവസത്തെ ശമ്പളത്തോടുകൂടിയ ലീവിനും അര്‍ഹതയുണ്ട്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഇതിനു ശേഷം 30 ദിവസത്തെ ശമ്പളമില്ലാത്ത ലീവിനും അപേക്ഷിക്കാവുന്നതാണ്. കുട്ടികളുടെ കേസില്‍ മെഡിക്കല്‍ റിപോര്‍ട്ട് നല്‍കണമെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.