അബൂദബി: അമിത വേഗത്തിൽ ലംബോർഗിനി കാർ ഒാടിച്ച് നാല് മണിക്കൂറിനിടെ 33 ഗതാഗതലംഘനം നടത്തിയ ബ്രിട്ടീഷ് വിനോദസഞ്ചാരി ഫറാഹ് ഹഷി വൻ തുക പിഴയടച്ചെങ്കിലും നിയമക്കുരുക്ക് അയയുന്നില്ല. 175,000 ദിർഹം പിഴ വിധിക്കപ്പെട്ട ഇയാൾ ദുൈബ പൊലീസ് നൽകിയ ഇളവിന് ശേഷം 117,000 ദിർഹം അടച്ചെങ്കിലും 50000 ദിർഹം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കാർ വാടകക്ക് നൽകിയ കമ്പനി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇതോടെ നാട്ടിലേക്ക് തിരിച്ചുപോകാനാകാതെ ഫറാഹ് യു.എ.ഇയിൽ തന്നെ തങ്ങുകയാണ്.
13 ലക്ഷം ദിർഹം വിലയുള്ള ലംബോർഗിനി കാർ ഇയാൾക്ക് വാടകക്ക് നൽകിയ സഇൗദ് അലി റെൻറ് എ കാർ കമ്പനിയാണ് കേസ് നൽകിയത്. ഒരു ദിവസത്തിന് 3500 ദിർഹം എന്ന കരാറിലാണ് കാർ വാടകക്ക് നൽകിയിരുന്നത്. കാർ നിയമലംഘന കേസിൽ പെട്ടതോടെ ദിവസങ്ങളോളം ഫറാഹ് താമസിച്ച ദുബൈയിലെ ഹോട്ടലിൽ പാർക്ക് ചെയ്തു. 16 ദിവസത്തിന് ശേഷമാണ് കാർ സഇൗദ് അലി റെൻറ് എ കാർ കമ്പനിക്ക് തിരിച്ചുലഭിച്ചത്. ഇത്രയും ദിവസത്തെ വാടകയായാണ് കമ്പനി 50000 ദിർഹം ചോദിക്കുന്നത്. ബ്രിട്ടനിൽ എത്തിയിട്ട് പണം അയക്കാമെന്ന് ഫറാഹ് കമ്പനി ഉടമകളെ അറിയിച്ചെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ലാത്തതിനൽ അവർ സമ്മതിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.