ദുബൈ: സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും സംരംഭകരെ വളർത്തുകയും ചെയ്യുന്ന ഷാർജ എൻറർപ്രണർഷിപ്പ് ഫെസ്റ്റിവലിെൻറ നാലാം പതിപ്പിന് തുടക്കമായി.2020-12-08 06:00അഞ്ചുദിവസങ്ങളിലായി നടക്കുന്ന ഷാർജ എൻറർപ്രണർഷിപ് ഫെസ്റ്റിവൽ ഇത്തവണ വിർച്വൽ പ്രോഗ്രാമാണ്. ലോകത്തിന് ഇപ്പോൾ മനുഷ്യരാശിയെ പരിഗണിക്കുന്ന നല്ല സംരംഭകരെ ആവശ്യമുണ്ടെന്നും മനുഷ്യരുടെ പരസ്പര ആശ്രയത്വത്തിെൻറ പ്രാധാന്യം മനസ്സിലാക്കുന്നവർക്കാണ് ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നതെന്നും ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഷെറ ചെയർപേഴ്സൻ ശൈഖ ബോദൂർ ബിന്ത് സുൽത്താൻ അൽ കാസിമി ചൂണ്ടിക്കാട്ടി.
പ്രത്യാശനിർഭരമായ പല മാറ്റങ്ങളും വരുത്താൻ ഓരോ വ്യക്തിക്കും വലിയ കഴിവുകളാണുള്ളതെന്ന് തെളിയിക്കുന്നതായിരുന്നു ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിക്കാലം വ്യക്തമാക്കിയത്.
ദുരിതങ്ങളുടെ കാലം നമ്മെ കൂടുതൽ ശക്തരാക്കുന്നതിനും വഴിയൊരുക്കി- ശൈഖ ബോദൂർ ബിന്ത് സുൽത്താൻ അൽ കാസിമി വ്യക്തമാക്കി. #BeTheHero എന്ന പ്രചാരണത്തിലൂടെ സംരംഭകരെ പ്രചോദിപ്പിക്കുകയും അതുവഴി അവരുടെ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുകയെന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.അനിശ്ചിതത്വം നിറഞ്ഞ ഇൗ കാലഘട്ടത്തിൽ മാറ്റത്തിെൻറ വേഗത്തിൽ നിൽക്കുമ്പോൾ ലോകം അന്വേഷിക്കുന്ന നായകനാവാൻ കഴിയുമോ എന്ന് ആരാഞ്ഞ ഷെറ സി.ഇ.ഒ നജ്‌ല അൽ മിഡ്‌ഫ, സാധാരണക്കാരായ സംരംഭകരാണ് സമൂഹത്തിൽ അസാധാരണ സ്വാധീനം ചെലുത്തുന്നതെന്ന് വെർച്വൽ സദസ്സിനെ ഓർമിപ്പിച്ചു. 50ഓളം പ്രഭാഷകരും വിവിധ രാജ്യങ്ങളിൽ വിജയകരമായി സ്റ്റാർട്ട്അപ്പുകൾക്ക് നേതൃത്വം നൽകിയ വിദഗ്ധരുമാണ് പങ്കെടുക്കുന്നത്. പരിസ്ഥിതി, സമൂഹം, എളുപ്പത്തിലുള്ള സംവേദനം തുടങ്ങിയ വിഷയങ്ങളും അടുത്ത ദിവസങ്ങളിൽ ചർച്ച ചെയ്യും. പാനൽ ചർച്ചകൾ, ഇൻററാക്ടിവ് ശിൽപശാലകൾ, മോട്ടിവേറ്റിങ് സെഷൻ തുടങ്ങിയ പരിപാടികളാണുള്ളത്. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.