അബൂദബി: വിവാഹമോചിതരായ ശേഷം കുട്ടികളെ നോക്കുന്നതിനായി ജോലിയുപേക്ഷിച്ച് വീട്ടിലിരിക്കുന്ന മാതാവിന് കുട്ടികളുടെ പിതാവ് നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ ചെയ്ത് അബൂദബിയില്‍ നിയമം. ഇമാറാത്തില്‍ കഴിയുന്ന അമുസ്ലിംകള്‍ക്കായി കൊണ്ടുവന്ന നിയമത്തിലാണ് ഈ വ്യവസ്ഥ. വിവാഹമോചന ശേഷം കുട്ടികളെ നോക്കുന്നതിനായി ഭാര്യയോ ഭര്‍ത്താവോ ജോലിയുപേക്ഷിക്കുന്നതിലൂടെയുള്ള സാമ്പത്തിക ത്യാഗം അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് ഈ നഷ്ടപരിഹാരം തീരുമാനിക്കുന്നത്. ഉയര്‍ന്ന ശമ്പളമുള്ള ജോലിയാണ് ഉപേക്ഷിക്കുന്നതെങ്കില്‍ ഇതനുസരിച്ചാവും നഷ്ടപരിഹാരം നല്‍കേണ്ടിവരുക. ഭര്‍ത്താവിന്റെ നിലവിലെ വരുമാനവും സാമ്പത്തിക സ്ഥിതിയും വിവാഹം കഴിഞ്ഞു എത്ര വര്‍ഷമായി എന്നതും പരിഗണനവിഷയമാവും. വിവാഹിതരായിട്ട് ഏറെ വര്‍ഷമായെങ്കില്‍ ഇതനുസരിച്ച് നഷ്ടപരിഹാരത്തുകയും വര്‍ധിക്കും. ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ ഒരുവിഹിതം വിവാഹമോചന ശേഷം ആദ്യ ഭാര്യക്ക് നല്‍കുന്നതിന് ജഡ്ജി നിര്ണയിച്ചുനല്കുന്നതാണ് മുമ്പത്തെ രീതി. വിവാഹദൈര്ഘ്യമോ ഭര്‍ത്താവിന്റെ ആസ്തിയോ ഇക്കാര്യത്തില്‍ പരിഗണനവിഷയമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.