ദുബൈ: രാജ്യത്തെ യുവനേതൃത്വത്തെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ദുബൈ ലീഡേഴ്സ് പ്രോഗ്രാം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിരവധി മികച്ച നേതാക്കളുണ്ടെന്നും അവരെ അതേ സ്പിരിറ്റോടെ മുൻനിരയിലേക്കെത്തിക്കാനാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. മുഹമ്മദ് ബിൻ റാശിദ് പ്രോഗ്രാം ഫോർ ലീഡേഴ്സിെൻറ രണ്ടു ബാച്ചുകളുടെ ബിരുദദാന ചടങ്ങിനും അദ്ദേഹം സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.