പൈപ്പ് ലൈനിൽ ചോർച്ച; ഹദീഖ സ്ട്രീറ്റിൽ ഗതാഗതം വഴിതിരിച്ചുവിട്ടു

ദുബൈ ഹദീഖ സ്ട്രീറ്റിൽ പൊലീസ് ഗതാഗതം വഴിതിരിച്ചുവിടുന്നു

പൈപ്പ് ലൈനിൽ ചോർച്ച; ഹദീഖ സ്ട്രീറ്റിൽ ഗതാഗതം വഴിതിരിച്ചുവിട്ടു

ദുബൈ: മുനിസിപ്പാലിറ്റി ജലവിതരണ ശൃംഖലയിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു.ദുബൈയിലെ ഹദീഖ സ്​ട്രീറ്റിലെ റോഡ് ഒരുഭാഗം അടച്ചാണ് വഴിതിരിച്ചുവിട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പൈപ്പ് ലൈനിലെ ചോർച്ച അൽ വാസൽ മേഖലയിലെ ഗതാഗതത്തെ ചെറിയ രീതിയിൽ ബാധിച്ചതായി ദുബൈ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

അബൂദബി, ജബൽ അലി ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങളെ അൽ മനാറ, ഉമ്മു അഷീഫ് സ്ട്രീറ്റ് വഴിയും ട്രേഡ് സെൻറർ വഴി കടന്നുവരുന്ന വാഹനങ്ങളെ അൽസഫ, ഉമ്മു അമ്മാറ സ്ട്രീറ്റ് വഴിയും തിരിച്ചുവിട്ടതായും ആർ.ടി.എ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.