ദുബൈ: ഹിജ്റ പുതുവർഷ വേളയിൽ യു.എ.ഇ ജനതക്കും നേതാക്കൾക്കും ഉദ്യോസ്ഥർക്കും വിശദമായ കത്തിലൂടെ ആശംസകളറിയിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും.
പുതുകാലത്തിെൻറ കത്ത് എന്ന തലക്കെട്ടിൽ ആറ് ഭാഗങ്ങളായാണ് സന്ദേശം തയ്യാറാക്കിയിരിക്കുന്നത്.
സഹോദരൻമാരേ സഹോദരികളെ എന്ന സംബോധനയോടെ തുടങ്ങുന്ന കത്തിലൂടെ യു.എ.ഇയുടെ മുന്നേറ്റത്തിൽ ഉദ്യോഗസ്ഥരും ജനങ്ങളും വഹിക്കേണ്ട പങ്കുകൾ ഒാർമപ്പെടുത്തുവാനാണ് ഭരണാധികാരി ലക്ഷ്യമിടുന്നത്. യു.എ.ഇ സർക്കാറിെൻറ മുൻഗണനകളും പരിഗണനകളും വരാനിരിക്കുന്ന പുതു നയങ്ങളും സംബന്ധിച്ച സൂചനകൾ കൂടി ഇൗ സന്ദേശത്തിലുണ്ട്. സ്വദേശിവത്കരണം വരുംനാളുകളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്നത് ഇതിൽ നിന്നു മനസിലാക്കാം. ഒപ്പം ജനങ്ങളുടെ വിഷയങ്ങളിൽ അനാസ്ഥ പുലർത്തുന്ന ഉദ്യോഗസ്ഥരോട് യാതൊരു ദാക്ഷിണ്യവും സർക്കാർ പ്രകടിപ്പിക്കില്ല എന്നും വ്യക്തമാവുന്നു.
കത്തിലെ ആറ് പോയിൻറുകളുടെ സംക്ഷിത്വ രൂപം:
1 ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും നേതാക്കളുടെയും ഏറ്റവും അനുയോജ്യമായ സ്ഥാനം ജനങ്ങൾക്കിടയിലാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിലും അങ്ങാടികളിലും നിക്ഷേപകർക്കിടയിലും അവരെ കാണാനാവണം എന്നതാണ് ആദ്യ സന്ദേശത്തിലെ ആദ്യ വരി. അവർ കർഷകരുടേയും മത്സ്യത്തൊഴിലാളികളുടെയും വാക്കുകൾ കേൾക്കണം. വിധവകൾക്കും അമ്മമാർക്കും വയോധികർക്കും ഒപ്പമുണ്ടാവണം. ആശുപത്രിയിലെ രോഗികൾക്കും ഡോക്ടർമാർക്കും ജീവനക്കാർക്കും കൂട്ടായി ഉണ്ടാവണം. ഒരുപാട് ഉൗർജവും സ്രോതസുകളും ചെലവിട്ട് സംഘടിപ്പിക്കുന്ന ഫോറങ്ങളിൽ നിന്നും സമ്മേളനങ്ങളിൽ നിന്നുമല്ല, ജനങ്ങൾക്കിടയിൽ നിന്ന് അവരുടെ വാക്കുകൾകേട്ട് അതിനു വേണ്ട രീതിയിൽ പ്രവർത്തിക്കുകയാണ് വേണ്ടത്.
വാചകങ്ങളേക്കാൾ പ്രവൃത്തിക്ക് പ്രാമുഖ്യം നൽകണമെന്ന് നേതാക്കളോടും ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും നിർദേശിക്കുന്നു. നമ്മുടേത് നേട്ടങ്ങൾ സ്വന്തമാക്കുന്ന ഭരണകൂടമാണ്, ലക്ഷ്യപ്രാപ്തി ആഗ്രഹിക്കുന്ന സംഘമാണ് നമ്മൾ, അല്ലാതെ ഗിരിപ്രഭാഷണം നടത്തുന്നവരുടേതല്ല എന്ന് ശൈഖ് ഒാർമപ്പെടുത്തുന്നു.
2 അപക്വമായ സമൂഹ മാധ്യമശീലങ്ങളെ സൂചിപ്പിക്കുന്നതാണ് രണ്ടാമത്തെ സന്ദേശം. സമൂഹ മാധ്യമങ്ങളിൽ ബഹളങ്ങൾ സൃഷ്ടിക്കുകയും ആയിരക്കണക്കിന് സംഘങ്ങൾ നടത്തിയ കഠിനാധ്വാനങ്ങൾ വിഫലമാക്കും വിധം പ്രവർത്തിക്കുകയും ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അദ്ദേഹം ഒാർമിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ കുറെ അനുയായികളെ കിട്ടുവാൻ പണിപ്പെടുന്നവർക്കായി യു.എ.ഇയുടെ സൽപ്പേരിനെ ഉപയോഗപ്പെടുത്തിക്കൂടാ.
യു.എ.ഇയുടെ വിദേശ നയത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും സംസാരിക്കുവാനും വിശദീകരിക്കുവാനും നമുക്ക് വിദേശകാര്യ^അന്താരാഷ്ട്ര സഹകര മന്ത്രാലയമുണ്ട്. ലോക ജനതക്കുമുന്നിൽ 48 വർഷമായി നമ്മൾ പടുത്തുയർത്തിയ മതിപ്പും വിശ്വാസ്യതയും നിലനിർത്തുകയാണ് ഇതിെൻറ മുഖ്യ പ്രയത്നങ്ങളിലൊന്ന്. ഒരു കൂട്ടം ട്വിറ്റർ ഉപയോക്താക്കൾ ചേർന്ന് ശൈഖ് സായിദിെൻറ പൈതൃകത്തെയും വിശ്വാസ്യതയെയും ജനങ്ങേളാടുള്ള സ്നേഹ ബഹുമാനങ്ങളെയും അലേങ്കാലപ്പെടുത്തുന്നത് നമ്മൾ അനുവദിക്കില്ല. ശൈഖ് സായിദ് ആഗ്രഹിച്ച മട്ടിൽ തന്നെ വേണം യു.എ.ഇയുടെ പ്രതിച്ഛായ ലോകത്തിനു മുന്നിൽ വിളങ്ങി നിൽക്കേണ്ടത്.
3 സ്വദേശിവത്കരണം സംബന്ധിച്ച് പരാതികൾ ഉയരുന്നത് നമ്മൾ കാണുന്നുണ്ട്. ഉദ്യോഗസ്ഥരുമായി ഇടപഴകുേമ്പാൾ ജനങ്ങൾക്കുള്ള തൃപ്തിയിൽ കുറവും കാണപ്പെടുന്നുണ്ട്. ഇമറാത്തികൾ ജോലി നൽകുക എന്നത് നമ്മുടെ മുഖ്യ പരിഗണനയായി തുടരും. കിഴക്കും പടിഞ്ഞാറുമുള്ള മറ്റു നാടുകളെപ്പോലെ നമ്മളീ വിഷയം കാര്യമായി ശ്രദ്ധിക്കുകയും അനാസ്ഥ പുലർത്തുന്നവരെ ഇക്കാര്യത്തിൽ മറുപടി പറയിക്കുകയും ചെയ്യും^ ഇതു സംബന്ധിച്ച പുതിയ തീരുമാനങ്ങളുമുണ്ടാവും.
4 സാമ്പത്തികമേഖലയിൽ നിന്നുള്ള കണക്കുകൾ പുരോഗമനാത്മകമാണ്. നമ്മുടെ മത്സരോത്സുകതയും വിദേശവ്യാപാരവും വർധിക്കുകയാണ്. എന്നാൽ നമ്മൾ ശരാശരി സാമ്പത്തിക നിരക്കുകൾ പ്രകാരമല്ല മുന്നോട്ടുപോകുന്നത്. നമ്മൾ സാമ്പത്തിക കുതിപ്പുകൾ സൃഷ്ടിക്കുന്ന രാഷ്ട്രമാണ്. വരും കാലങ്ങളിൽ നമ്മുടെ സാമ്പത്തിക മേഖലയെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ അതീവ നിരവാരമുള്ള പദ്ധതികളും അസാമാന്യമായ ആശയങ്ങളും വേണം
റിയൽ എസ്റ്റേറ്റ് പദ്ധതികൾ നമ്മുടെ ദേശീയ സമ്പദ്ഘടനക്ക് കൂടുതൽ മൂല്യം പകരും വിധത്തിൽ പുനക്രമീകരിക്കണം. അല്ലാതെ അവ ഭാരമോ സാമ്പത്തികക്രമത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഘടകമോ ആയിക്കൂടാ.
5 സർക്കാർ നിലകൊള്ളുന്നത് ജനങ്ങളെ സേവിക്കുവാനാണെന്ന് പലവുരു നമ്മൾ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ അപേക്ഷകൾ ടി.വി പ്രോഗ്രാമുകളിലും മറ്റ് വിനിമയ മാർഗങ്ങളിലും ഏറെ വർധിച്ചു വരുകയാണ്. ദൗർഭാഗ്യവശാൽ ചില ഉദ്യോഗസ്ഥർക്ക് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനോ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ പോലുമുള്ള കരുത്തില്ല. വെല്ലുവിളികൾ ഉണ്ടാവുമെന്നറിയാം, പക്ഷേ ഒഴിഞ്ഞു മാറൽ പ്രശ്ന പരിഹാരമാവുന്നില്ല. ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത ഒരു സ്ഥാപനം എന്നാൽ അവർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നാണർഥം. ലൈവ് സ്ട്രീമുകളിലോ പരിപാടികളിലോ വിളിക്കുന്ന ഏതൊരാളെയും ബഹുമാനത്തോടെ കേൾക്കുവാനും മറുപടി നൽകുവാനും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും ശ്രമിക്കണമെന്ന് ഏവരോടും ഞാൻ ആവശ്യപ്പെടുന്നു.
നമുക്ക് വിശാല ഹൃദയവും തുറന്ന മനസും നല്ല സ്വഭാവവുമില്ലെങ്കിൽ പാഴായിപ്പോകുന്നത് അനന്തമായ സ്രോതസുകളാണ്.
6 ഏവരും ശുഭവിശ്വാസികളായിരിക്കുക. വരാനിരിക്കുന്നത് കൂടുതൽ മികവുറ്റതും മഹത്തരവുമായ കാര്യങ്ങളാണ്. ഭാവിയിലേക്ക് മുന്നേറാൻ ഏറ്റവും സജ്ജമായ രാഷ്ട്രമാണ് നമ്മുടേത്. ഏറ്റവും വേഗത്തിൽ വളരുന്ന രാഷ്ട്രമാണിത്. സർക്കാർ ഭരണനിർവഹണത്തിൽ ഏറ്റവും മുന്നിലാണ് നമ്മൾ, ഭാവി സാേങ്കതിക വിദ്യകൾ ഏറ്റവും വേഗത്തിൽ സ്വായത്തമാക്കുന്നതുംനമ്മൾ. ഏറ്റവും പ്രധാനകാര്യം യാഥാർഥ്യങ്ങളെ നേരിടാൻ ധൈര്യവും കരുത്തുമുള്ള രാഷ്്ട്രമാണ് നമ്മുടേത്. കാര്യങ്ങൾ വിലയിരുത്തി തന്ത്രങ്ങൾ ഉരുവപ്പെടുത്തി മിന്നൽ വേഗത്തിൽ ഭാവിയിലേക്ക് കുതിക്കാൻ കഴിവുള്ളവരാണ് നമ്മൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.