അബൂദബി: തലസ്ഥാന എമിറേറ്റിൽ മാലിന്യം കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മര മാലിന്യ സംസ്കരണത്തിനും പുനരുപയോഗത്തിനും പ്രത്യേക വൈദഗ്ധ്യമുള്ള കമ്പനികൾക്ക് മരം പുനരുപയോഗ പ്രവർത്തനത്തിന് ലൈസൻസ് നൽകുമെന്ന് അബൂദബി സെൻറർ ഫോർ വേസ്റ്റ് മാനേജ്മെൻറ് 'തദ്വീർ' അറിയിച്ചു. നിർമാണ മാലിന്യങ്ങൾ, ഈന്തപ്പന അവശിഷ്ടങ്ങൾ തുടങ്ങി പുനരുപയോഗിക്കാവുന്ന മരങ്ങളുടെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും പ്ലാൻറുകൾ വികസിപ്പിക്കാനും സ്ഥാപിക്കാനും യോഗ്യതയുള്ള കമ്പനികൾക്കാണ് തദ്വീർ ലൈസൻസ് നൽകുക. വിറക് മാലിന്യങ്ങൾ തരംതിരിച്ചശേഷം സംസ്കരണ പ്ലാൻറുകളിലേക്ക് അയക്കുകയും ഉപയോഗയോഗ്യമായ വസ്തുക്കളാക്കി മാറ്റുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.