വിവിധ രാജ്യങ്ങളില്‍ ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഒന്നായി ചേര്‍ന്ന് ഓണം ആഘോഷിക്കുന്നത് കാണണമെങ്കില്‍ യു.എ.ഇയിലെ അജ്മാനിലെത്തണം. പ്രണയത്തിെൻറ രസച്ചരടില്‍ ജീവിതം തുന്നിച്ചേര്‍ത്ത ശ്രീജയും തൈമൂർ താരിഖും ഒന്നായി ആഘോഷിക്കുന്ന ഓണം അജ്മാനിലെ ആഘോഷങ്ങളിലെ ആകർഷണമാണ്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ ശ്രീജയും പാകിസ്താൻകാരൻ തൈമൂർ താരിഖും കണ്ടുമുട്ടിയത് പത്ത് വർഷം മുമ്പ് ഷാർജയിലാണ്. എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ലായിരുന്നു വിവാഹം. ശ്രീജ നഴ്സായിരുന്ന ക്ലിനിക്കിൽ തെൻറ സ്ഥാപനത്തിലെ തൊഴിലാളികളുമായി എത്തിയതായിരുന്നു തൈമൂർ. ആ ബന്ധം വളർന്ന് പിരിയാനാകാത്ത പ്രണയത്തിലെത്തുകയായിരുന്നു.
അതിർത്തിയിൽ പോരടിക്കുന്ന രണ്ട് രാജ്യങ്ങളിലെ പൗരർ തമ്മിൽ, രണ്ട് മതവിശ്വാസികൾ തമ്മിൽ വിവാഹിതരാവുക എന്നത് അത്ര എളുപ്പമായിരുന്നില്ല. രണ്ടുപേരുടെയും വീട്ടുകാരും ആദ്യം എതിർത്തെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പരസ്പരം മനസിലാക്കിയതോടെ രണ്ടു വീട്ടുകാരും ഒന്നായി. ടിക്ക് ടോക്കില്‍ ഇപ്പോള്‍ സജീവമാണ് ഇരുവരും. അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അതിര്‍ വരമ്പുകളില്ലാത്ത പ്രണയത്തിലൂടെ ഒന്നായി മാറിയതോടെ സോഷ്യല്‍ മീഡിയയും ഇവരെ ഏറ്റെടുത്തു. എങ്കിലും ടിക് ടോക്കിൽ സജീവമായതോടെ നിരവധി തവണ സൈബർ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മലയാളി ആരാധകർ കൂടിയതോടെ മലയാളം പഠിച്ചു വരികയാണ് തൈമുർ.
കഴിഞ്ഞ തവണ ഓണം കുടുംബവുമൊത്ത് ഗംഭീരമായി ആഘോഷിച്ചിരുന്നു. മലയാളികളുടെ 'മോട്ടാ ചാവല്‍' തിന്ന് ശീലമില്ലാത്ത തൈമൂർ കഴിഞ്ഞ തവണയാണ് ആദ്യമായി ഓണ സദ്യ കഴിച്ചത്. മലയാളികളുടെ വിദ്യാഭ്യാസവും സത്യസന്ധതയുമാണ് ഏറെ ഇഷ്ടം. സത്യസന്ധതയോടെയുള്ള പെരുമാറ്റമായിരുന്നു ശ്രീജയോട് അടുപ്പം തോന്നാനുള്ള കാരണമെന്ന് തൈമൂർ പറയുന്നു. ശ്രീജയുടെ അമ്മയും റാസൽഖൈമയിലുള്ള അച്ഛനും സഹോദരനും മറ്റ് മലയാളി സുഹൃത്തുക്കളുമെല്ലാം അജ്മാനിലെ വീട്ടിൽ വിശേഷാവസരങ്ങഴിൽ ഒത്തുകൂടാറുണ്ട്.
ഇക്കുറിയും കുടുംബത്തോടൊപ്പം ഓണം കെങ്കേമമായി ആഘോഷിക്കാനിരിക്കുകയാണ് ഇവർ. വശ്യസുന്ദരമായ കേരളം തൈമൂറിെൻറ വലിയ സ്വപ്നമാണ്. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ പ്രവാസം അവസാനിപ്പിച്ചാൽ ശിഷ്ട ജീവിതം പ്രിയതമക്കൊപ്പം കേരളത്തിൽ താമസിക്കണമെന്നാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.