ഷാർജ: ആവർത്തനത്താൽ വിരസമാകാത്തതൊന്ന് പ്രണയമല്ലാതെന്തു പാരിൽ എന്നെഴുതിയത് മലയാളത്തിെൻറ പ്രിയ കവയത്രി സുഗതകുമാരിയാണ്.
പ്രണയിനിയെ ഒന്നു കാണാൻ നാട്ടിൽ പോകാൻ സമ്മതിക്കണമെന്ന് ബന്ധുകൂടിയായ തൊഴിൽ ഉടമയെ സമീപിച്ച് ഇന്ത്യക്കാരനായ യുവാവ് പലതവണ പറഞ്ഞ് നോക്കി. എന്നാൽ അനുരാഗത്തിൻ വേദന തൊഴിൽ ഉടമക്ക് മനസിലായതുമില്ല. പിന്നെ സമ്മതം കാത്തു നിൽക്കാനോ വിമാന ടിക്കറ്റ് എടുക്കാനോ, യുവാവ് കാത്തു നിന്നില്ല. നേരെ ചെന്ന് ഷാർജ വിമാനതാവള മതിൽ ചാടി കടന്ന് റൺവേയിൽ എത്തി. റൺവേയിലൂടെ നടക്കുന്ന യുവാവിനെ എയർപോർട്ടിലെ ജോലിക്കാരൻ കണ്ട് വിവരം അധികൃതരെ അറിയിച്ചു.
പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതിശ്രുത വധുവിനോടുള്ള ഇഷ്ടത്തെ കുറിച്ച് യുവാവ് വാചലനായി. വിമാനതാവളത്തിൽ നുഴഞ്ഞ് കയറി വിമാനത്തിൽ കയറാൻ പറ്റിയില്ലെങ്കിലും അധികൃതർ കോടതിയിൽ ഹാജരാക്കി നാട് കടത്തും എന്നായിരുന്നു യുവാവിെൻറ പ്രതീക്ഷ.
വീട്ടുകാർ തങ്ങളുടെ അഗാധമായ പ്രണയം മനസിലാക്കുന്നില്ലെന്നും അവരുടെ ആശീർവാദത്തോടെ ജീവിതത്തിലേക്ക് കടക്കാനുള്ള മോഹം കൊണ്ടാണ് മതിൽ ചാട്ടം നടത്തിയതെന്നും യുവാവ് പറഞ്ഞു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.