ഷാർജ: രാജ്യത്തിൻെറ വടക്കൻ മേഖലകളിൽ ശനിയാഴ്ച പകൽ ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എ) അറിയിച്ചു.
ന്യൂനമർദ ഫലമായാണ് മഴയും കാറ്റും എത്തിയത്. ശനിയാഴ്ച പകൽ 1.30ന് ഷാർജയുടെ ദാരയിലും ഷൗക്കയിലും മിതമായ മഴയോടെയായിരുന്നു തുടക്കം. പിന്നീട് റാസൽ ഖൈമയിലെ വാദി അൽ അജിലിയിലും ഫുജൈറയിലെ റഫറിലും കനത്തമഴ പെയ്തു.
അൽ-ബിത്‌ന-മസാഫി റോഡ്, വാദി ഷീസ്, അൽ റാഫിസ അണക്കെട്ട്, മലീഹ കൽബ റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചു.റാസൽഖൈമയിലെ ജെബൽ ജെയ്സിൽ ശനിയാഴ്ച രാവിലെ 6.30ന് താപനില 24.9 ഡിഗ്രിയിലെത്തി. മഴയും പൊടിക്കാറ്റും തുടർ ദിവസങ്ങളിലും അനുഭവപ്പെടാൻ സാധ്യത ഉണ്ടെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.കാലാവസ്ഥ മേഘാവൃതമായി തുടരുന്നത് കണക്കിലെടുത്ത്, കടലിലും വാദികളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മണിക്കൂറിൽ 15 മുതൽ 25 വരെ 40 കി.മീ. വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും എൻ.സി.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.