അ​ബൂ​ദ​ബി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​ ഐ.​പി.​ഒ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു

ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച്​ ലു​ലു

അ​ബൂ​ദ​ബി: ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കു​ള്ള ​പ്ര​വേ​ശ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച്​ മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യാ​യ ലു​ലു ഗ്രൂ​പ്. പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​ഒ) വ​ഴി 25 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ്​ ലു​ലു റീ​ട്ടെ​യ്​​ൽ പൊ​തു​വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ഐ.​പി.​ഒ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. റീ​ട്ടെ​യ്ൽ രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ ഓ​ഹ​രി വി​ൽ​പ​ന​ക്കാ​ണ്​​ ഇ​തോ​ടെ അ​ബൂ​ദ​ബി​യി​ൽ തു​ട​ക്ക​മാ​യ​ത്. ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ അ​ഞ്ചു​വ​രെ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ വി​ൽ​പ​ന. ആ​കെ 258 കോ​ടി ഓ​ഹ​രി​ക​ളാ​ണ് അ​ബൂ​ദ​ബി സെ​ക്യൂ​രി​റ്റീ​സ് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്യു​ക.

ഒ​ക്ടോ​ബ​ർ 28ന്​ ​ഓ​ഹ​രി വി​ല പ്ര​ഖ്യാ​പി​ക്കും. ന​വം​ബ​ർ 12ന് ​ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്ക് അ​ലോ​ട്ട്മെ​ന്‍റ്​ സം​ബ​ന്ധി​ച്ച വി​വ​ര​വും ല​ഭ്യ​മാ​കും. ന​വം​ബ​ർ 14നാ​ണ് അ​ബൂ​ദ​ബി സെ​ക്യൂ​രി​റ്റീ​സ് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ലി​സ്റ്റ് ഓ​ഹ​രി​ക​ൾ ചെ​യ്യു​ക. ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്കാ​യി 10 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. 89 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ യോ​ഗ്യ​രാ​യ നി​ക്ഷേ​പ​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി (ക്യു.​ഐ.​പി) നീ​ക്കി​വെ​ച്ച​പ്പോ​ൾ ബാ​ക്കി​യു​ള്ള ഒ​രു ശ​ത​മാ​നം ലു​ലു ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​യാ​ണ്​ മാ​റ്റി​വെ​ച്ചി​രു​ന്ന​ത്.

അ​ബൂ​ദ​ബി കൊ​മേ​ഴ്‌​സ്യ​ല്‍ ബാ​ങ്ക്, ഫ​സ്റ്റ് അ​ബൂ​ദ​ബി ബാ​ങ്ക്, എ​മി​റേ​റ്റ്‌​സ് എ​ൻ.​ബി.​ഡി ക്യാ​പി​റ്റ​ല്‍, എ​ച്ച്.​എ​സ്.​ബി.​സി ബാ​ങ്ക് മി​ഡി​ല്‍ ഈ​സ്റ്റ്, ദു​ബൈ ഇ​സ്‍ലാ​മി​ക് ബാ​ങ്ക്, ഇ.​എ​ഫ്.​ജി ഹേ​ർ​മ​സ് യു.​എ.​ഇ, എ​മി​റേ​റ്റ്സ് ഇ​സ്‍ലാ​മി​ക് ബാ​ങ്ക്, മാ​ഷ്റെ​ക്ക് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഐ.​പി.​ഒ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.

ലു​ലു ഗ്രൂ​പ്പി​ന്‍റെ യാ​ത്ര​യി​ലെ പു​തി​യ വ​ഴി​ത്തി​രി​വാ​യി​രി​ക്കും ഓ​ഹ​രി വി​ൽ​പ​ന​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മെ​ന്ന്​ ലു​ലു റീ​ട്ടെ​യ്​​ൽ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സേ​വ​ന​ത്തി​നൊ​ടു​വി​ലാ​ണ് പൊ​തു​നി​ക്ഷേ​പ​ക​ർ​ക്കാ​യി ലു​ലു വാ​തി​ൽ തു​റ​ക്കു​ന്ന​ത്. വി​ജ​യ​ക​ര​മാ​യ ഈ ​യാ​ത്ര​യി​ൽ പ​ങ്കു​ചേ​രാ​ൻ ഓ​ഹ​രി ഉ​ട​മ​ക​ളെ ക്ഷ​ണി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ട്.

മി​ഡി​ൽ ഈ​സ്റ്റി​ൽ​ ഓ​ഹ​രി വി​ൽ​പ​ന വി​ജ​യ​ക​ര​മാ​യാ​ൽ ഇ​ന്ത്യ​യി​ലും ഓ​ഹ​രി വി​ൽ​പ​ന​യി​ലേ​ക്ക്​ ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്കും റ​സി​ഡ​ൻ​സ്​ വി​സ​യു​ള്ള മ​റ്റ്​ രാ​ജ്യ​ക്കാ​ർ​ക്കും ഐ.​പി.​ഒ​യി​ൽ പ​​ങ്കെ​ടു​ക്കാം. ഇ​തി​നാ​യി എ.​ഡി.​എ​ക്സി​ൽ​നി​ന്ന്​ നാ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റ​ർ ന​മ്പ​ർ (എ​ൻ.​ഐ.​എ​ൻ) നേ​ടി​യി​രി​ക്ക​ണം.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ക്ക്​ നി​ല​വി​ൽ നേ​രി​ട്ട്​ ഓ​ഹ​രി വാ​ങ്ങാ​നാ​വി​ല്ലെ​ങ്കി​ലും നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ഇ​ന്ത്യ​യി​ലെ നി​യ​മ​പ്ര​കാ​രം ഓ​ഹ​രി​യി​ൽ പ​ങ്കാ​ളി​ത്തം നേ​ടാം.

1974ൽ ​അ​ബൂ​ദ​ബി​യി​ലാ​ണ്​ ആ​ദ്യ​മാ​യി ലു​ലു ഔ​ട്ട്​​ലെ​റ്റ്​ തു​റ​ക്കു​ന്ന​ത്. ഇ​​പ്പോ​ൾ ജി.​സി.​സി​യി​ലെ ആ​റ്​ രാ​ജ്യ​ങ്ങ​ളി​ലാ​യി 240 സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ണ്ട്. 7.3 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​റ്റു​വ​ര​വാ​ണ് 2023ലെ ​ക​ണ​ക്കു​പ്ര​കാ​രം ലു​ലു​വി​നു​ള്ള​ത്. 

Tags:    
News Summary - Lulu Enters Share Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.