ലുലുവിനെ ഈ നിലയിലേക്കെത്തിച്ചതിൽ മലയാളികൾ അടക്കമുള്ള ഉപഭോക്താക്കളുടെ പങ്കിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളുടെ സഹകരണമില്ലായിരുന്നെങ്കിൽ ഈ നിലയിലുള്ള വളർച്ച ഒരിക്കലും സാധ്യമാകില്ലായിരുന്നു. രാഷ്ട്ര നേതാക്കളും അധികൃതരും നൽകിയ സഹായവും നന്ദിയോടെ സ്മരിക്കുന്നു. വിവിധ രാജ്യങ്ങളിൽ പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു മുന്നോട്ടുതന്നെ കുതിക്കും. കൂടാതെ ഇ കോമേഴ്സ് പ്രവർത്തനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് ശക്തിപ്പെടുത്തുമെന്നും യൂസുഫലി പറഞ്ഞു.
ഏറെ സന്തോഷമുണ്ടെന്ന് യൂസുഫലി പറഞ്ഞു. മുന്നോട്ടുള്ള യാത്രയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രാധാന്യമുള്ളതാണ്. മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ രംഗത്ത് നിർണായകമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ജി.സി.സി.യിലെയും മറ്റു രാജ്യങ്ങളിലെയും ഭരണാധികാരികളോടും മറ്റ് അധികൃതരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.