അബൂദബി റിയാദ് സിറ്റിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചുഅബൂദബി: ലുലു ഗ്രൂപ്പിെൻറ പുതിയ ഹൈപ്പർമാർക്കറ്റ് റിയാദ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. അബൂദബി മുനിസിപ്പാലിറ്റി അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സഹി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു. നഗര പ്രാന്തപ്രദേശമായ റിയാദ് സിറ്റിയിലെ പുതിയ വാണിജ്യ സമുച്ചയമായ കോർട്ട് യാർഡ് മാളിലാണ് 40,000 ചതുരശ്രയടി വിസ്തീർണത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പിെൻറ ആഗോള തലത്തിലുള്ള 214ാമത് ഹൈപ്പർമാർക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഉൽപന്നങ്ങൾ, പഴം പച്ചക്കറികൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം പുതിയ ഹൈപ്പർമാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈപ്പർമാർക്കറ്റ് കൂടാതെ വിവിധ റീടെയില്‍ സ്ഥാപനങ്ങള്‍, റസ്റ്റാറൻറുകള്‍ എന്നിവയും പുതിയ വാണിജ്യ സമുച്ചയത്തിൽ ഉൾപ്പെടുന്നു. റിയാദ് സിറ്റിയിലെയും സമീപ പ്രദേശങ്ങളിലുമുള്ള താമസക്കാർക്ക് ഏറ്റവും മികച്ചതും ആധുനികവുമായ രീതിയിലുള്ള ഒരു ഹൈപ്പർമാർക്കറ്റ് ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സി.ഇ.ഒ സൈഫി രൂപാവാല മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.