ദുബൈ: ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ തുറന്നു. അൽ ഫുത്തൈം ഗ്രൂപ്പ് വൈസ് ചെയർമാനും സി.ഇ.ഒയുമായ ഒമർ അബ്ദുല്ല അൽ ഫുത്തൈം ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പങ്കെടുത്തു.
60,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, ബേക്കറി, പാലുൽപ്പന്നങ്ങൾ, ആരോഗ്യ സൗന്ദര്യ വർധക വസ്തുക്കൾ, പച്ചക്കറികൾ എന്നിവയുടെ വിശാലമായ ശ്രേണി സജ്ജീകരിച്ചിട്ടുണ്ട്. ലുലുവിന്‍റെ 229-ാം ഹൈപ്പർമാർക്കറ്റാണിത്.
ലുലു ഗ്രൂപ്പിനെ ദുബൈ ഫെസ്റ്റിവൽ സിറ്റിയിലേക്ക് സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്ന് ഒമർ അബ്ദുല്ല അൽ ഫുത്തൈം പറഞ്ഞു. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും മറ്റും ഇവിടെയുള്ള താമസക്കാർക്കും സന്ദർശകർക്കും മികച്ച ഷോപ്പിങ് അനുഭവമായിരിക്കും നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായ വാണിജ്യ ഗ്രൂപ്പായ അൽ ഫുത്തൈം ഗ്രൂപ്പുമായി ചേർന്ന് സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ നയം. ഇതിനായി എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു തരുന്ന യു.എ.ഇ ഭരണ നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ദുബൈ ഡയറക്ടർ എം.എ. സലീം എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.