അൽഐൻ: മലയാളി സമാജം സംഘടിപ്പിക്കുന്ന ലുലു റമദാൻ വോളി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. 18 വരെ അൽ ഐൻ അശരജിലെ അബൂദബി യൂനിവേഴ്സിറ്റി ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ ലുലു അൽ ഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ അറിയിച്ചു.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ ആറു ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, തുനീഷ്യ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളിലെ താരങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്ന് സംഘാടക സമിതി കൺവീനറും അൽ ഐനിലെ ലോക കേരളസഭ അംഗവുമായ ഇ.കെ. സലാം അറിയിച്ചു. ദിവസവും രാത്രി 9.30ന് ആരംഭിക്കുന്ന മത്സരം ഒരുമണിക്ക് സമാപിക്കും.
പരിപാടിയെ കുറിച്ച് ചർച്ച ചെയ്യാൻ ലുലു കുവൈത്ത് റീജനൽ ഓഫിസിൽ നടന്ന യോഗത്തിൽ ലുലു റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജനൽ മാനേജർ ഉണ്ണികൃഷ്ണൻ, പബ്ലിക് റിലേഷൻസ് മാനേജർ ഉമ്മർ, കമേഴ്സ്യൽ എക്സിക്യൂട്ടിവ് സുരേഷ്, ലുലു റീജനൽ ബയിങ് മാനേജർ നൗഷാദ്, അസിസ്റ്റന്റ് ബയിങ് മാനേജർ മുജീബ്, ലോക കേരളസഭ അംഗം ഇ.കെ. സലാം, അൽ ഐൻ മലയാളി സമാജം വൈസ് പ്രസിഡന്റ് സിയാദ് കൊച്ചി, ജനറൽ സെക്രട്ടറി സലിം ബാബു, അസിസ്റ്റന്റ് ട്രഷറർ നിതിൻ ദാമോദരൻ, സമാജം കായിക വിഭാഗം സെക്രട്ടറി നൗഹാൻ യൂസഫ്, സമാജം രക്ഷാധികാരി സമിതി അംഗം റസ്സൽ മുഹമ്മദ് സാലി എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.