ഓണാഘോഷം: ഈസി കുക്ക്​ ബോക്​സുമായി ലുലു

ദുബൈ: ഓണാഘോഷത്തി​െൻറ ഭാഗമായി പ്രമുഖ റീടെയിൽ ഗ്രൂപ്പായ ലുലു 'ഈസി കുക്ക്​ ബോക്​സ്​' അവതരിപ്പിക്കുന്നു. കേരളീയ വിഭവങ്ങളുടെ വലിയ ശേഖരവും ഇതോടനുബന്ധിച്ച്​ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഓൺലൈൻ സ്​റ്റോറുകളിലും ലഭിക്കും. പലവ്യഞ്​ജന കിറ്റിന്​ 70 ദിർഹം, പച്ചക്കറി കിറ്റിന്​ 40.50 ദിർഹം, പായസത്തിന്​ 19.90 ദിർഹം ഓണസദ്യ 24.50 എന്നിങ്ങനെയാണ്​ വില.

1000 ടണിലധികം പഴങ്ങളും പച്ചക്കറികളും പൂക്കളുമടക്കം സമാഹരിച്ച്​ ഷോപ്പുകൾ മികച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന്​ ലുലു ഗ്രൂപ്​ മാർക്കറ്റിങ്​ ആൻഡ്​ കമ്യൂണിക്കേഷൻ ഡയറക്​ടർ വി. നന്ദകുമാർ പറഞ്ഞു. മിതമായ നിരക്കിൽ സാമ്പാർ, അവിയൽ, എരിശേരി, കൂട്ടുകറി എന്നിവയുടെ ഈസി കുക്ക്​ ബോക്​സുകളാണ്​ ഷോപ്പുകളിൽ ഇപ്പോഴുള്ളത്​. ഓണാഘോഷത്തോടനുബന്ധിച്ച്​ സാരി, ചുരിദാർ എന്നിവ 100 ദിർഹം ചെലവിൽ വാങ്ങു​േമ്പാൾ 50 ദിർഹമി​െൻറ ഗിഫ്​റ്റ്​ വൗച്ചർ ലഭിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.