സദസ്യരെ കൈയിലെടുത്ത്​ ‘മോദിയും പിണറായിയും’

ഷാ​ർ​ജ: ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ പു​രു​ഷാ​ര​ത്തെ കൈ​യി​ലെ​ടു​ത്ത്​ ‘ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​​​ന്ത്രി​യും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും’. പ്ര​ശ​സ്ത ഡ​ബ്ബി​ങ്​-​മി​മി​ക്രി ക​ലാ​കാ​ര​നാ​യ മ​ഹേ​ഷ്​ കു​ഞ്ഞു​മോ​നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​നെ​യും മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ബി​ഗ്​ ബോ​സ്​ ടെ​ലി​വി​ഷ​ൻ മ​ത്സ​ര​ത്തി​ലെ​ത്തി​ച്ച​ത്. 

മോ​ദി​ക്കും ​പി​ണ​റാ​യി​ക്കു​മൊ​പ്പം മോ​ഹ​ൻ​ലാ​ലി​നെ​യും മ​ഹേ​ഷ്​ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ക​മോ​ൺ കേ​ര​ള വേ​ദി​യി​ലെ​ത്തി​ച്ച​പ്പോ​ൾ നി​റ​ഞ്ഞ ചി​രി​യോ​ടെ​യും ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യു​മാ​ണ്​ സ​ദ​സ്സ്​ വ​ര​വേ​റ്റ​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ബി​ഗ്​​ബോ​സ്​ പ​രി​പാ​ടി​യു​ടെ അ​നു​ക​ര​ണം പി​റ​ന്നാ​ളാ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​നു​ള്ള ആ​ദ​ര​വ്​ കൂ​ടി​യാ​യി മാ​റി.

Tags:    
News Summary - mahesh kunjimon -u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.