ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യു.എസിലെ ലോസ് ആഞ്ചലസിൽ ആരംഭിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡിന്റെ യു.എസിലെ ഏറ്റവും വലതും അഞ്ചാമത്തെയും ഷോറൂമാണിത്. കാലിഫോർണിയ കോൺഗ്രസ് വുമൺ മിഷേൽ സ്റ്റീൽ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, നോർത്ത് അമേരിക്ക റീജനൽ ഹെഡ് ജോസഫ് ഈപ്പൻ, മറ്റു മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബറിൽ ആഗോള തലത്തിൽ 20 ഷോറൂമുകൾ തുറക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ ഷോറൂം എന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
മലബാറിന്റെ അമേരിക്കയിലെ ആറാമത്തെ ഷോറൂം അറ്റ്ലാൻഡയിൽ തുറക്കും. കൂടാതെ സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, ഓസ്റ്റിൻ, താമ്പ, വിർജീനിയ, ഡിട്രോയിറ്റ്, ഹൂസ്റ്റൺ, ചാർലോട്ട്, ഫീനിക്സ്, ന്യൂയോർക്, സാൻഡിയാഗോ തുടങ്ങിയ നഗരങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിസിയ സിറ്റിയിൽ 65,00 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന പുതിയ ഷോറൂമിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 30,000ത്തിലധികം ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡയമണ്ട്സ്, അമൂല്യ ജം ആഭരങ്ങൾ വാങ്ങുമ്പോൾ ഉറപ്പായ സ്വർണ നാണയങ്ങൾ നേടാനും അവസരമുണ്ട്. നവംബർ മൂന്നുവരെയാണ് ഓഫർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.