ഫുജൈറ: ബാങ്ക് ഓഫ് ഫുജൈറ സംഘടിപ്പിക്കുന്ന ഫുജൈറ റണിൽ നാലാം തവണയും സ്പോൺസർമാരായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്.
ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തിൽ നവംബര്‍ 19നാണ് ഫുജൈറ റൺ. എമിറേറ്റില്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 3, 5, 10, 11 കിലോമീറ്ററിലാണ് ഓട്ടം. ഇതിന് പുറമെ ടീം റൺ, നിശ്ചയദാർഢ്യ വിഭാഗക്കാർക്കുള്ള ഓട്ടം എന്നിവയുമുണ്ടാകും.
വരുംതലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കാനും പ്രോത്സാഹനമേകാനും ഈ പങ്കാളിത്തം സഹായകരമാകുമെന്നാണ് കരുതുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനൽ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
എൻ.ബി.എഫുമായി നാലാം തവണയും സഹകരിച്ച് ഈ ഇവന്റിന്റെ വിജയം തുടരാന്‍ സഹായിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
മലബാര്‍ ഗോള്‍ഡുമായുള്ള പങ്കാളിത്തം ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ സംയുക്ത പ്രതിബദ്ധതയാണ് സാക്ഷ്യപ്പെടുത്തുന്നതെന്ന് എൻ.ബി.എഫ് സി.ഇ.ഒ വിന്‍സ് കുക്ക് പറഞ്ഞു.
ഫുജൈറ റണിൽ പങ്കെടുക്കാൻ https://fujairahrun.com വഴി രജിസ്റ്റർ ചെയ്യണം. അവസാന ദിവസം നവംബർ 14.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.