മികച്ച ജീവകാരുണ്യ പ്രവർത്തകയായി തിരഞ്ഞെടുക്കപ്പെട്ട നർഗീസ് ബീഗത്തിന് മലബാർ അടുക്കള ചെയർമാൻ മുഹമ്മദലി ചാക്കോത്ത് പുരസ്കാരം സമ്മാനിക്കുന്നു

മലബാർ അടുക്കള എട്ടാം വാർഷികം ആഘോഷിച്ചു

ദുബൈ: ഭക്ഷണപ്രിയരുടെയും പാചകവിദഗ്ധരുടെയും ആഗോള കൂട്ടായ്മയായ മലബാർ അടുക്കളയുടെ എട്ടാം വാർഷികാഘോഷ പരിപാടികൾ ഷാർജയിൽ നടന്നു.ഗായകരായ കണ്ണൂർ ശരീഫ്, കൊല്ലം ഷാഫി, യൂസഫ് കാരക്കാട് എന്നിവർ നയിച്ച ഗാനമേളയും മറ്റു കലാപരിപാടികളും അരങ്ങേറി.

മികച്ച ജീവകാരുണ്യ പ്രവർത്തകയായി തിരഞ്ഞെടുക്കപ്പെട്ട നർഗീസ് ബീഗത്തെ ആദരിച്ചു. എഴുത്തുകാരൻ ബഷീർ തിക്കോടി, മീഡിയവൺ വാർത്താവിഭാഗം മിഡിലീസ്റ്റ്‌ ഹെഡ് എം.സി.എ. നാസർ തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദലി ചാക്കോത്ത്, നാസിന ഷംഷീർ, സന്ധ്യ മഹേഷ്‌, അനസ് പുറക്കാട്, തസ്‌ലിമ ലത്തീഫ്, കെ.കെ, ശ്രീജിത്ത് പുനത്തിൽ, ജിഷ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Malabar Kitchen celebrated its 8th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.