ന്യൂജഴ്സി: 250ലേറെ ഒൗട്ട്ലെറ്റുകളുള്ള ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിെൻറ യു.എസ്.എയിലെ രണ്ടാമത്തെ ഔട്ട്ലെറ്റ് ന്യൂജഴ്സിയിലെ ഇസ്ലിനില്‍ തുറന്നു. ന്യൂജഴ്സി വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ് മേയർ ജോൺ മാക്കോർമാക് ഉദ്ഘാടനം നിർവഹിച്ചു. 2023ഓടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ആഗോള വിപുലീകരണ പദ്ധതികളുടെ കുതിപ്പിെൻറ ഭാഗമായാണ് അമേരിക്കയിൽ ആദ്യഷോറൂം തുറന്ന് ഒരു വർഷം തികയും മുേമ്പ സാന്നിധ്യം വിപുലമാക്കുന്നത്.
മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ്, കോചെയർമാൻ പി.എ. ഇബ്രാഹിം ഹാജി, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഒാപറേഷൻസ് എം.ഡി ഷംലാൽ അഹ്മദ്, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.പി. അബ്ദുസ്സലാം, ഇന്ത്യ ഒാപറേഷൻസ് എം.ഡി ഒ. അഷർ, യു.എസ് ഒാപറേഷൻസ് പ്രസിഡൻറ് േജാസഫ് ഇൗപ്പൻ, ഡയറക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ ഷോറൂമിെൻറ ഉദ്ഘാടനം ആഘോഷമാക്കുന്നതിനായി സ്വർണ-വജ്ര ആഭരണങ്ങൾ വാങ്ങുന്നവർക്ക് മികച്ച ഒാഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യ, മിഡിൽ ഇൗസ്റ്റ്, തെക്കു കിഴക്കനേഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ റീെട്ടയിൽ ഒൗട്ട്ലെറ്റുകളുള്ള മലബാർ ഗ്രൂപ് ബംഗ്ലാദേശ്, ശ്രീലങ്ക, ആസ്ട്രേലിയ, കാനഡ, ഇൗജിപ്ത്, തുർക്കി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത ആറു മാസത്തിനകം 21 ഷോറൂമുകൾ പുതുതായി തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.