ദുബൈ: മലപ്പുറം ജില്ല കെ.എം.സി.സിയുടെ മെംബര്‍ഷിപ് അടിസ്ഥാനത്തിലുള്ള പുതിയ നേതൃത്വം നിലവില്‍വന്നു. ജില്ല കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേനയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് -സിദ്ദീഖ് കാലൊടി, ജന. സെക്രട്ടറി -എ.പി നൗഫല്‍ വേങ്ങര, ട്രഷറര്‍-സി.വി അഷ്റഫ്. വൈസ് പ്രസിഡന്റുമാര്‍: ഒ.ടി സലാം, സക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, നാസര്‍ കുറുമ്പത്തൂര്‍, അമീന് കരുവാരകുണ്ട്, മുനീര്‍ തയ്യില്‍, നജ്മുദ്ദീന് തറമ്മല്‍, മൊയ്തീന് പൊന്നാനി. സെക്രട്ടറിമാര്‍: ശിഹാബ് ഇരിവേറ്റി, ടി.പി സൈതലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി, നാസര്‍ എടപ്പറ്റ, സിനാല്‍ തുറക്കല്‍, ശരീഫ് അയ്യായ, ഇബ്രാഹിംകുട്ടി വട്ടംകുളം.
ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി പി.കെ. അന്‍വര്‍ നഹ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി സമീര്‍, ഡോ. അന്‍വര്‍ അമീന്, ഡോ. പുത്തൂര്‍ റഹ്മാന്, മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, ആര്. ഷുക്കൂര്‍, കെ.പി.എ സലാം, മുസ്തഫ വേങ്ങര, പി.വി നാസര്‍, കെ.പി.പി തങ്ങള്‍, എം.സി അലവിക്കുട്ടി ഹാജി, ബാബു എടക്കുളം, ഹംസ ഹാജി മാട്ടുമ്മല്‍ എന്നിവർ സംസാരിച്ചു. വരവ്-ചെലവ് റിപ്പോര്‍ട്ട് സിദ്ദീഖ് കാലൊടി, പ്രവര്‍ത്തന റിപ്പോര്‍ട്ട് സക്കീര്‍ പാലത്തിങ്ങല്‍ എന്നിവര്‍ അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസര്‍ ഹനീഫ് ചെര്‍ക്കളം, നിരീക്ഷകന് മജീദ് മടക്കിമല എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. അബ്ബാസ് വാഫി പ്രാർഥന നടത്തി. അബ്ദുല്‍ സലാം പരി സ്വാഗതവും എ.പി നൗഫല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.