അൽഐൻ: മലപ്പുറം ചെറിയമുണ്ടം സ്വദേശി പിലാത്തോട്ടത്തിൽ ഷിഹാബുദ്ദീൻ (32) ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാവിലെ അൽഐനിൽ നിര്യാതനായി. അൽഐനിലെ കടയിൽ ജോലി ചെയ്തുവരികയായിരുന്നു.
അൽഐൻ അൽജീമി ഗവൺമെൻറ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പിലാത്തോട്ടത്തിൽ എൻദീൻ. മാതാവ്: ഫാത്തിമ. ഭാര്യ: ജുബൈരിയ. മക്കൾ: രിസ്വാൻ, റംസാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.