ഷാർജ: മലയാളി മാധ്യമപ്രവർത്തകനും കവിയുമായ ഇസ്മായിൽ മേലടിയുടെ 'ദ മൈഗ്രന്റ് സാൻഡ്സ്റ്റോൺസ്' ഇംഗ്ലീഷ് കവിതാസമാഹാരം തമിഴിലും. 'പുലം പെയർ മണൽ തുകൽകൾ' എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ട സമാഹാരം ഷാർജ പാലസ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. തമിഴ് കവിയും ചെറുകഥാകൃത്തുമായ സുബ്രഭാരതി മണിയനാണ് പുസ്തകം വിവർത്തനം ചെയ്തത്. തിരുപ്പൂരിലെ കനവ് പബ്ലിഷേസാണ് പ്രസാധകർ. ആറാമത് ഭാഷയിലാണ് ഇസ്മായിലിന്റെ കവിതകൾ പ്രസിദ്ധീകരിക്കപ്പെടുന്നത്. ട്രിച്ചി ജമാൽ മുഹമ്മദ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ഡോ. മൻസൂർ പുസ്തകം പ്രകാശനം ചെയ്തു. ഡോ. എ. മുഹമ്മദ് മുഹ്യിദ്ദീൻ എഴുത്തുകാരനെ പരിചയപ്പെടുത്തി. തമിഴ് എൻട്രപ്രണേഴ്സ് ആൻഡ് പ്രഫഷനൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. പോൾ പ്രഭാകർ, ശ്രീലങ്കൻ എഴുത്തുകാരൻ ശിവ എസ്. കുമാർ, തമിഴ് കവിയും ഗവേഷകയുമായ ഡോ. ശ്രീ രോഹിണി, അബു താഹിർ, എ.എസ്. ഇബ്രാഹിം, അഹമ്മദ് സുലൈമാൻ, തമിഴ് പ്രസാധകൻ ബാലാജി ഭാസ്കരൻ, മൊഹിദ്ദീൻ ബാച്ച, സുബൈർ അഹിൽ മുഹമ്മദ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസ നേർന്നു. തമിഴ് സാമൂഹിക പ്രവർത്തകൻ മുഹമ്മദ് മഹ്റൂഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിനതന്തി തമിഴ് ദിനപത്രം റിപ്പോർട്ടർ മുദുവൈ ഹിദായത്തുല്ല സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.