ശമ്പള കുടിശ്ശിക ചോദിച്ചതിന്​ അജ്​മാനിൽ മലയാളി യുവാക്കൾക്ക്​ മർദനം

അജ്​മാൻ: ശമ്പള കുടിശ്ശിക​ ചോദിച്ചതിന്‍റെ പേരിൽ അജ്​മാനിൽ മലയാളി ജീവനക്കാർക്ക്​ മർദനം. ആലപ്പുഴ സ്വദേശി രാഹുൽ ആന്‍റണി, കൊല്ലം സ്വദേശികളായ അനു അനിൽകുമാർ, അൻസീർ അബ്ദുൽ അസീസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കമ്പനി നടത്തിപ്പുകാരനായ മല്ലപ്പള്ളി ആഞ്ഞലിത്താനം സ്വദേശിക്ക് എതിരെ പൊലീസിൽ പരാതി നൽകി. മർദനത്തിന്‍റെ വിഡിയോയും പുറത്തുവന്നു.

പത്തനംതിട്ട സ്വദേശിയുടെ സ്ഥാപനത്തിൽ എട്ട്​ മാസമായി ഇവർ ജോലി ചെയ്യുന്നു. എന്നാൽ, നാല്​ മാസമായി ശമ്പളം ലഭിച്ചിട്ട്​. പലതവണ ശമ്പളം ചോദിച്ചിട്ടും നൽകിയി​ല്ലെന്ന്​ ഇവർ ആരോപിക്കുന്നു. പാസ്​പോർട്ടും പിടിച്ചുവെച്ചു. ഇതോടെ ലേബർ വകുപ്പിൽ പരാതി നൽകി. അവരുടെ നിർദേശാനുസരണം യുവാക്കൾ വിസ കാൻസൽ ചെയ്തു. ഇതോടെയാണ്​ താമസ സ്ഥലത്തെത്തി ഇവരെ മദിച്ചത്​. നിലവിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ അഭയം തേടിയിരിക്കുകയാണ്​ ഇവർ.

അതേസമയം, താൻ മർദിച്ചിട്ടില്ലെന്നും മറ്റൊരാളാണ്​ മർദിച്ചതെന്നും ഇയാളെ അറിയില്ലെന്നും കമ്പനി ഉടമ പറഞ്ഞു. നാല്​ മാസത്തെ ശമ്പള കുടിശ്ശിക ഇല്ല. ജോലിയിൽ വീഴ്ചവരുത്തിയത്​ കൊണ്ട്​ രണ്ട് മാസത്തെ ശമ്പളമാണ്​ നൽകാൻ ബാക്കിയുള്ളത്​. ഇവരിൽ ഒരാളുടെ കുടുംബാംഗങ്ങൾ നാട്ടിലെ തന്‍റെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയതായും ഇയാൾ ആരോപിച്ചു.

Tags:    
News Summary - Malayalee youth beaten up in Ajman for asking for salary arrears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.