ഷാ​ര്‍ജ​യി​ല്‍ ന​ട​ന്ന എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍മാ​ന്‍ എം.​കെ. രാ​ജ​ന്‍ സം​സാ​രി​ക്കു​ന്നു

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സം​ഗ​മം; സം​ഘാ​ട​ക സ​മി​തി​യാ​യി

ഷാ​ര്‍ജ: വ​ര്‍ക്ക​ല ശി​വ​ഗി​രി​യി​ല്‍ ന​ട​ക്കു​ന്ന 92ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു.​എ.​ഇ​യി​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍ ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

എ​ട്ട് യൂ​നി​യ​നു​ക​ള്‍ സം​യു​ക്ത​മാ​യി അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ലാ​ണ് യു.​എ.​ഇ​യി​ലെ 15ാമ​ത് തീ​ർ​ഥാ​ട​ന സം​ഗ​മം ന​ട​ത്തു​ന്ന​ത്. ശി​വ​ഗി​രി ധ​ര്‍മ​സം​ഘം സ​ന്യാ​സി​വ​ര്യ​ര്‍, കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍, യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഷാ​ര്‍ജ സ്പൈ​സി ലാ​ന്‍ഡ് ഹാ​ളി​ല്‍ എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം.​കെ. രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യി ഷൈ​ന്‍ കെ. ​ദാ​സ്, ജോ​യ​ന്‍റ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍മാ​രാ​യി സി​ജു മം​ഗ​ല​ശ്ശേ​രി, അ​നി​ല്‍ വി​ദ്യാ​ധ​ര​ന്‍, രാ​ജ് ഗു​രു, ക​ലേ​ഷ്, ചാ​റ്റ​ര്‍ജി, നി​സാ​ന്‍ ശ​ശി​ധ​ര​ന്‍, ദി​നേ​ഷ്, ജ​യ​ശ്രീ അ​നി​മോ​ന്‍ തു​ട​ങ്ങി​യ​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

200ഓ​ളം അം​ഗ​ങ്ങ​ളു​ള്‍പ്പെ​ടു​ന്ന സം​ഘാ​ട​ക സ​മി​തി​യും 25ഓ​ളം സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ച്ചു. വ​ത്തി​ക്കാ​നി​ല്‍ ജോ​ണ്‍ പോ​ള്‍ മാ​ര്‍പ്പാ​പ്പ​യെ സ​ന്ദ​ര്‍ശി​ച്ച എം.​കെ. രാ​ജ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മൈ​സൂ​രു​വി​ല്‍ ന​ട​ന്ന എ​സ്.​എ​ന്‍.​ഡി.​പി യോ​ഗ നേ​തൃ​പ​ഠ​ന ക്യാ​മ്പി​ലെ മാ​ര്‍ഗ​രേ​ഖ​ക​ള്‍ യോ​ഗ​ത്തി​ല്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് ചെ​യ​ര്‍മാ​ന്‍ ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ് അ​വ​ത​രി​പ്പി​ച്ചു. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി സു​രേ​ഷ് തി​രു​ക്കു​ളം സ്വാ​ഗ​ത​വും യൂ​ത്ത് വി​ങ് ക​ണ്‍വീ​ന​ര്‍ സാ​ജ​ന്‍ സ​ത്യ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Sivagiri Pilgrimage; organizing committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.